ആർഎൽവി രാമകൃഷ്ണൻ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് നടൻ ജാഫർ ഇടുക്കി

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണമുന്നയിച്ച മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണണനെതിരെ നടൻ ജാഫർ ഇടുക്കി രംഗത്തെത്തി. "പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്‍ക്കും. രാമകൃഷ്ണനിപ്പോള്‍ പെട്രോള്‍ കാണും," ജാഫര്‍ പരിഹസിച്ചു

ആർഎൽവി രാമകൃഷ്ണൻ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് നടൻ ജാഫർ ഇടുക്കി

ആര്‍എല്‍വി രാമകൃഷ്ണന്‍ ആരാണെന്ന് തനിക്കറിയില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന എനിക്ക് അയാള്‍ പറയുന്നതെന്താണെന്ന് അറിഞ്ഞു നില്‍ക്കാനുള്ള സമയവുമില്ല. എനിക്ക് കുട്ടികളും കുടുംബവുമുണ്ട്. അവരുടെ കാര്യം നോക്കണം- ജാഫര്‍ പറഞ്ഞു.

കലാഭവന്‍ മണിയുടെ മരണത്തെ താനുമായി ബന്ധിപ്പിച്ച് മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ജാഫര്‍. ആര്‍എല്‍വി രാമകൃഷ്ണനെന്ന മനുഷ്യന് എന്താണ് പ്രശ്‌നമെന്ന് എനിക്കറിയില്ല. രാമകൃഷ്ണന്‍ ഫേസ്ബുക്കിലൊക്കെ എഴുതിയിടുന്നതിനെ കുറിച്ച് അയാളോട് തന്നെ ചോദിക്കണം. അതിനെപ്പറ്റി ആരോടും ഒന്നും പറയാനൊന്നുമില്ല. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലോ മറ്റോ വിളിപ്പിക്കുകയാണെങ്കില്‍ അന്നേരം മറുപടി പറഞ്ഞുകൊളളാം- ജാഫര്‍ പറയുന്നു.


രാമകൃഷ്ണന്റെ ആരോപണങ്ങളെ സംബന്ധിച്ച് തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ജാഫര്‍ പറഞ്ഞു. പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്‍ക്കും. രാമകൃഷ്ണനിപ്പോള്‍ പെട്രോള്‍ കാണും- ജാഫര്‍ പറഞ്ഞു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ചോദ്യം ചെയ്ത ജാഫര്‍ ഇടുക്കിയും മണിയുടെ ചില സുഹൃത്തുക്കളുമൊപ്പമുള്ള ചിത്രം രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചതിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഫോട്ടോയ്‌ക്കൊപ്പം രാമകൃഷ്ണന്‍ ആരോപിക്കുകയും ചെയ്തു. ഇതിനു മറുപടിയായാണ് ജാഫര്‍ പ്രതികരിച്ചത്.

Read More >>