മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയ ബോട്ടുകളില്‍ നിന്നും 4,500 അഭയാര്‍ഥികളെ ഇറ്റലി രക്ഷപ്പെടുത്തി

2014നുശേഷം മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ പതിനായിരത്തിലധികം അഭയാര്‍ഥികള്‍ മൂങ്ങി മരിച്ചതായാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ വഴി വ്യക്തമാക്കുന്നത്.

മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയ ബോട്ടുകളില്‍ നിന്നും 4,500 അഭയാര്‍ഥികളെ ഇറ്റലി രക്ഷപ്പെടുത്തി

യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ ലിബിയന്‍ തീരത്തിനടുത്ത് മെഡിറ്ററേനിയന്‍ കടലില്‍ അകപ്പെട്ട 4,500 പേരെ ഇറ്റാലിയന്‍ നാവികക്കപ്പലുകള്‍ രക്ഷപ്പെടുത്തി. ഇറ്റാലിയന്‍ നാവിക സേനയുടെ നേതൃത്വണത്തില്‍ തീരത്തിനടുത്ത് 40 മേഖലകളിലാണു തെരച്ചില്‍ നടത്തിയത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തീരസംരക്ഷണസേന വക്താവ് അറിയിച്ചു.

തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള യാത്രാമാര്‍ഗം ഏതാണ്ട് അടഞ്ഞതോടെ ലിബിയ-ഇറ്റലി റൂട്ടില്‍ അഭയാര്‍ഥി പ്രവാഹം കൂടുതലായത്. 2014നുശേഷം മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ പതിനായിരത്തിലധികം അഭയാര്‍ഥികള്‍ മൂങ്ങി മരിച്ചതായാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ വഴി വ്യക്തമാക്കുന്നത്.