ഇസ്താംബൂൾ വിമാനത്താവളത്തിൽ ചാവേറാക്രമണം; 36 മരണം

തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേറാക്രമണത്തിൽ 36 മരണം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഒമ്പരയോടെയാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലിലേക്ക് ഇരച്ചെത്തിയ ചാവേറുകൾ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

ഇസ്താംബൂൾ വിമാനത്താവളത്തിൽ ചാവേറാക്രമണം; 36 മരണം

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേറാക്രമണത്തിൽ 36 മരണം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഒമ്പരയോടെയാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലിലേക്ക് ഇരച്ചെത്തിയ ചാവേറുകൾ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ 147 പേരുടെ നില അതീവ ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചാവേറാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടതായി തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിരിം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ മൂന്ന് ചാവേറാക്രമണങ്ങളാണ് നടന്നത്. ചാവേറുകൾ തടയാൻ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.


attackചാവേറാക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ അധികവും തുർക്കി പൗരന്മാരാണ്. യൂറോപ്പിലെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആയുധധാരികളായ ചാവേറുകൾ വെടിയുതിർക്കുന്നതിന്റെയും വിമാനത്താവളത്തിലെ യാത്രക്കാരും മറ്റും പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ട വീഡിയോകളിൽ ഉള്ളത്.

രണ്ട് ബോംബാക്രമണം നടന്നത് അന്താരാഷ്ട്ര ടെർമിനലിലാണ്. പാർക്കിങ്ങ് സ്ഥലത്താണ് മൂന്നാമത്തെ ആക്രമണം ഉണ്ടായത്- സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദത്തിനെതിരെ പൊരുതാൻ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമുണ്ടെന്ന് ആക്രമണം നടന്നതിന് പിന്നാലെ തുർക്കി പ്രസിഡന്റ് റികെപ് തയ്യിപ് എർഡോഗൻ പറഞ്ഞു. തീവ്രവാദികൾക്ക് ഇസ്താംബൂൾ എന്നോ ലണ്ടനെന്നോ ബെർലിനെന്നോ അങ്കാരയെന്നോയില്ല. അതുകൊണ്ടുതന്നെ രാജ്യാന്തര തരത്തിലുള്ള കൂട്ടായ്മയാണ് തീവ്രവാദം ഇല്ലാതാക്കാൻ ആവശ്യം- അദ്ദേഹം പറഞ്ഞു.

ലോകത്തിലെ പതിനൊന്നാമത്തെ തിരക്കേറിയ വിമാനത്താവളമാണ് ഇസ്താംബൂൾ അന്താരാഷ്ട്ര വിമാനത്താവളം.