ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാഴ്ചക്കാര്‍ക്ക് മുന്പില്‍ ആയിരുന്നു മോഷ്ടാവിന് ശിക്ഷ നടപ്പിലാക്കിയത്.

ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും

ഡമാസ്കസ് (സിറിയ):  ഐ.എസ് ക്രൂരതയ്ക്കു വീണ്ടും ഒരു തെളിവ് കൂടി. മോഷ്ടാവിന്റെ കൈയും കാലും ഛേദിച്ചാണ് ഐഎസ് തങ്ങളുടെ ശിക്ഷാവിധിയുടെ ക്രൂരത വീണ്ടും വെളിപ്പെടുത്തുന്നത്. തങ്ങളുടെ ശിക്ഷയ്ക്ക് വിധേയനായ മോഷ്ടാവിന്റെ മുഖം മറച്ചുള്ള ചിത്രങ്ങളും ഐഎസ് ഇന്റര്‍നെറ്റ്‌ വഴി പുറത്തു വിട്ടു.

സിറിയയില്‍ നിന്നും പിടികൂടിയ ആളെ മോഷ്ടാവ് എന്ന് കുറ്റം ചുമത്തിയായിരുന്നു ഐ.എസ് ശിക്ഷ വിധിച്ചത്. മോഷ്ടാവിന്റെ വലതു കൈയും ഇടത് കാലുമാണ് ഐ.എസ് ഛേദിച്ചിരിക്കുന്നത്. ഖുറാനിൽ പറയുന്നതു പ്രകാരമുള്ള ശിക്ഷാവിധിയാണിത്.  ഇയാള്‍ ചെയ്ത കുറ്റങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വായിച്ചു കേള്‍പ്പിച്ച ശേഷമായിരുന്നു ശിക്ഷ നടപ്പാക്കിയത്.


ആയുധധാരികളായ ഐഎസ് പ്രവര്‍ത്തകര്‍ ചുറ്റും നില്‍ക്കെ കണ്ണുകെട്ടി കൊണ്ടുവന്ന മോഷ്ടാവിനെ മുട്ടുകുട്ടി നിര്‍ത്തി. തുടര്‍ന്നായിരുന്നു ഐഎസിന്റെ ക്രൂരത. വെട്ടിമാറ്റിയ ഭാഗത്ത് പിന്നീട് തുണി ഉപയോഗിച്ച് ഇവര്‍ മുറിവ് കെട്ടിവയ്ക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാഴ്ചക്കാര്‍ക്ക് മുന്പില്‍ ആയിരുന്നു മോഷ്ടാവിന് ശിക്ഷ നടപ്പിലാക്കിയത്.

നാല് പുരുഷന്മാരെ ജനക്കൂട്ടത്തിന് മുന്നില്‍ കല്ലെറിഞ്ഞ് കഴിഞ്ഞ ദിവസം ഇസ്ലാമിക്‌ സ്റ്റേറ്റ്  വധിച്ചതിന്റെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

Story by
Read More >>