നിശാക്ലബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു; കൂട്ടക്കുരുതിയില്‍ നടുങ്ങി അമേരിക്ക: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വിനോദസഞ്ചാരകേന്ദ്രമായ ഒര്‍ലാന്‍ഡോയിലെ 'പള്‍സ്' ക്ലബില്‍ കടന്ന തോക്കുധാരി ചുറ്റുപാടും വെടിയുതിര്‍ക്കുകയായിരുന്നു. രാജ്യം മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍ക്കുശേഷം അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

നിശാക്ലബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു; കൂട്ടക്കുരുതിയില്‍ നടുങ്ങി അമേരിക്ക: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വിനോദസഞ്ചാരകേന്ദ്രമായ ഒര്‍ലാന്‍ഡോയിലെ 'പള്‍സ്' ക്ലബില്‍ കടന്ന തോക്കുധാരി ചുറ്റുപാടും വെടിയുതിര്‍ക്കുകയായിരുന്നു. രാജ്യം മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍ക്കുശേഷം അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

ഫ്‌ളോറിഡയില്‍ താമസക്കാരനായ ഒമര്‍ സാദിഖ് മാറ്റീന്‍ (29) ആണു വെടിവയ്പ് നടത്തിയതെന്നു പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അമേരിക്കയുടെ ചരിത്രത്തില്‍ ഒരാള്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലയാളി ഐഎസ് അനുഭാവിയാണെന്നു സംശയിക്കുന്നതായി കോണ്‍ഗ്രസ് ഇന്റലിജന്‍സ് മുതിര്‍ന്ന അംഗവും അറിയിച്ചിരുന്നു. എന്നാല്‍ കൂട്ടക്കൊലയ്ക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു യുഎസ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്.

തോക്കുകളുമായി പുലര്‍ച്ച രണ്ടോടെ ക്ലബിലേക്ക് എത്തിയ യുവാവിനു നേരെ കാവലിലുണ്ടായിരുന്ന പൊലീസുകാരന്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ട് ക്ലബിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. ക്ലബില്‍ പ്രവേശിച്ച ഇയാള്‍ അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി വെടിവയ്പ് തുടരുകയായിരുന്നു. മൂന്നു മണിക്കൂറിനുശേഷമാണു പൊലീസ് സംഘം ക്ലബില്‍ ഇരച്ചുകയറി അക്രമിയെ വെടിവച്ചുവീഴ്ത്തിയത്.

Read More >>