മലബാറിലെ ഇസ്ലാം ചരിത്രത്തെ കുറിച്ച് ബെര്‍ലിനില്‍ സെമിനാര്‍

മലബാറിലെ മാപ്പിള ചരിത്രവും സംസ്‌കാരവും അറബി മലയാളത്തിന്റെ ഉദ്ഭവവും വളര്‍ച്ചയുമാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്. എംഎന്‍ കാരശ്ശേരി അടക്കമുള്ള പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും.

മലബാറിലെ ഇസ്ലാം ചരിത്രത്തെ കുറിച്ച് ബെര്‍ലിനില്‍ സെമിനാര്‍

മലബാറിലെ ഇസ്ലാമിന്റെ സാംസ്‌കാരിക ചരിത്രം വിശദീകരിക്കുന്നതിനും പഠിക്കുന്നതിനുമായി ബെര്‍ലിനില്‍ സെമിനാര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, ബെര്‍ലിന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് മുസ്ലീം കള്‍ച്ചേര്‍സ് ആന്റ് സൊസൈറ്റീസ് എന്നിവരാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇന്നാണ് സെമിനാര്‍.

മലബാറിലെ മാപ്പിള ചരിത്രവും സംസ്‌കാരവും അറബി മലയാളത്തിന്റെ ഉദ്ഭവവും വളര്‍ച്ചയുമാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്. എംഎന്‍ കാരശ്ശേരി അടക്കമുള്ള പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും.

അറബി മലയാളത്തിന്റെ ചരിത്രം, മുഹിയുദ്ദീന്‍ മാല, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മലബാര്‍ മാപ്പിളമാര്‍ നടത്തിയ ചെറുത്തുനില്‍പ്പുകള്‍, മലബാറിലെ മുസ്ലീം ചരിത്രം തുടങ്ങിയവയാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്.

ബെര്‍ലിന്‍, ലീഡന്‍, ഇന്ത്യ എന്നിവിടങ്ങളിലെ പ്രമുഖരായ പണ്ഡിതരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

Story by