അമേരിക്കയിലും കടന്നുകയറി ഐഎസ്; അടുത്ത ലക്ഷ്യം റഷ്യ

അമേരിക്കയില്‍ നടന്നത് ഒരു തുടക്കം മാത്രമാണെന്ന നിഗമനത്തിലാണ് നാറ്റോ രാജ്യങ്ങള്‍. ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലൊരു ഭീകരാക്രമണത്തിന് ഇവര്‍ര്‍ ഐഎസ് തയ്യാറാകുന്നതായാണ് സൂചന. സൈനികാക്രമണങ്ങളിലൂടെ തങ്ങളെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ റഷ്യയ്‌ക്കെതിരെയാണ് അവര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നത്.

അമേരിക്കയിലും കടന്നുകയറി ഐഎസ്; അടുത്ത ലക്ഷ്യം റഷ്യ

നാരദാ ഡെസ്‌ക്, ദുബായ്

ലോകരാജ്യങ്ങളുടെ രക്ഷകനെന്ന് സ്വയം കരുതുന്ന അമേരിക്കയും ഭീകരസംഘടനയായ ഐഎസിന്റെ ആക്രമണത്തിനു മുന്നില്‍ ഒന്നു ഞെട്ടിയിരിക്കുകയാണ്. യുഎസിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ ഒര്‍ലാന്‍ഡോയിലെ നിശാക്ലബില്‍ കടന്നു കയറിയ ഭീകരന്റെ ആക്രമണത്തില്‍ അന്‍പതിലധികം ജീവനുകളാണ് നഷ്ടപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്‌റ്റേറ്റ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തു. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ നാറ്റോ രാജ്യങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമാണെന്നാണ് ഈ ആക്രമണത്തിലൂടെ ഐസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


എന്നാല്‍ അമേരിക്കയില്‍ നടന്നത് ഒരു തുടക്കം മാത്രമാണെന്ന നിഗമനത്തിലാണ് നാറ്റോ രാജ്യങ്ങള്‍. ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലൊരു ഭീകരാക്രമണത്തിന് ഇവര്‍ര്‍ ഐഎസ് തയ്യാറാകുന്നതായാണ് സൂചന. സൈനികാക്രമണങ്ങളിലൂടെ തങ്ങളെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ റഷ്യയ്‌ക്കെതിരെയാണ് അവര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നത്. അമേരിക്കയും മറ്റ് സഖ്യരാജ്യങ്ങളും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ ഇറാഖിലും സിറിയയിലും തുടങ്ങിയ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തിലൂടെ ഐഎസ് മറുപടി നല്‍കിക്കൊണ്ടിരുന്ന അവസാരത്തിലാണ് യുദ്ധരംഗത്തേക്ക് റഷ്യ കടന്നെത്തിയത്. ഇതുവരെ കാണാത്ത ആയുധങ്ങള്‍ വരെ ഉപയോഗിച്ച് ഭീകരര്‍ക്ക് നേരേ വന്യമായ ആക്രമണം നടത്തിയ റഷ്യ അവരെ ഒരു പരിധിവരെ നശിപ്പിച്ച ശേഷമാണ് പിന്‍വാങ്ങിയത്. ആയുധബലവും അംഗബലവും തീരെ നശിച്ച് ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ പ്രസ്തുത ഭീകര സംഘടനയ്ക്ക് യഥാര്‍ത്ഥ പക അമേരിക്കയോടല്ല, റഷ്യയോടു തന്നെയാണ്.

അമേരിക്ക ഭീകരരെ കൊന്നൊടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍ ഐസിസിന്റെ ആയുധശാലകള്‍ ലക്ഷ്യം വച്ചായിരുന്നു റഷ്യയുടെ വ്യോമാക്രമണങ്ങള്‍ അധികവും. ഐസിസ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്ന ശൃംഗല റഷ്യ വ്യോമാക്രമണത്തിലൂടെ പൂര്‍ണമായും തകര്‍ത്തതോടെയാണ് ഇറാഖില്‍ അതിന്റെ പതനം ആരംഭിക്കുന്നത്. ഐസിസിന്റെ യുദ്ധ വാഹനങ്ങളും യാത്രാ വാഹനങ്ങളും ലക്ഷ്യംവച്ച് നടത്തിയ വ്യോമാക്രമണങ്ങളും വന്‍ വിജയമായിരുന്നു.

ജിഹാദികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചതും റഷ്യയുടെ തന്ത്രപരമായ നീക്കമായിരുന്നു. ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ആലെപ്പോ പ്രവിശ്യയില്‍ റഷ്യയുടെ ശക്തമായ വ്യോമാക്രമണമാണ് നടന്നത്. കൂടാതെ ഹാമ, ഇഡ്ലിഡ്, ലടാക്കിയ, ദേര്‍ എസ് സുര്‍ തുടങ്ങിയ പ്രവിശ്യകളിലും റഷ്യ ഭീകരമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഐസിസിന്റെ ഇന്ധന ശേഖരവും ഒട്ടുമുക്കാലും നശിച്ചിരുന്നു. ഇതിനെല്ലാം പ്രതികാരമെന്ന രീതിയില്‍ റഷ്യയില്‍ വന്‍ ആക്രമണത്തിനാണ് ഐഎസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>