ഒരു മാസത്തിലധികം നീണ്ട പോരാട്ടത്തിനൊടുവില്‍ ഐഎസ് ഭീകരരെ തുരത്തി ഇറാഖ് സൈന്യം ഫലൂജ നഗരം തിരിച്ചുപിടിച്ചു

ഐഎസ് തീവ്രവാദികളുടെ കൈവശമായിരുന്ന ഫലൂജയിലെ അവസാന പ്രദേശമായ ജൊലാന്റെ നിയന്ത്രണവും ഭീകരവിരുദ്ധ സേന തിരിച്ചുപിടിച്ചു. ഇതോടെയാണ് ഫലൂജയുടെ നിയന്ത്രണം ഇറാക്ക് സൈന്യം പൂര്‍ണമായി കൈക്കലാക്കിയത്.

ഒരു മാസത്തിലധികം നീണ്ട പോരാട്ടത്തിനൊടുവില്‍ ഐഎസ് ഭീകരരെ തുരത്തി ഇറാഖ് സൈന്യം ഫലൂജ നഗരം തിരിച്ചുപിടിച്ചു

ഒരു മാസത്തിലധികം നീണ്ട പോരാട്ടത്തിനൊടുവില്‍ ഐഎസ് ഭീകരരെ തുരത്തി ഫലൂജ നഗരം തിരിച്ചുപിടിച്ച് ഇറാക്ക് സൈന്യം. ഫലൂജ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈയാളിയതായി ഇറാക്ക് സൈനിക വക്താവ് സബാഹ് അല്‍ നൊമാന്‍ അറിയിച്ചു. ഫലൂജയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിച്ചെന്നും നഗരം പൂര്‍ണമായി മോചിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഐഎസ് തീവ്രവാദികളുടെ കൈവശമായിരുന്ന ഫലൂജയിലെ അവസാന പ്രദേശമായ ജൊലാന്റെ നിയന്ത്രണവും ഭീകരവിരുദ്ധ സേന തിരിച്ചുപിടിച്ചു. ഇതോടെയാണ് ഫലൂജയുടെ നിയന്ത്രണം ഇറാക്ക് സൈന്യം പൂര്‍ണമായി കൈക്കലാക്കിയത്. ഐഎസ് തീവ്രവാദികളുടെ ചെറുത്തുനില്‍പ്പ് ദുര്‍ബലമായിരുന്നു. വെറും രണ്ടു മണിക്കൂറിനുള്ളില്‍ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. വെടിവയ്പ്പ് നടത്താന്‍പോലും തീവ്രവാദികള്‍ക്ക് സാധിച്ചില്ലെന്നും അല്‍ നൊമാന്‍ അറിയിച്ചു.


ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിന്റെ 50 കിലോമീറ്റര്‍ പടിഞ്ഞാറുള്ള നഗരമാണ് ഫലൂജ. ഐഎസ് തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഫലൂജ തിരിച്ചുപിടിക്കാനുള്ള പോരാട്ടം മേയ് അവസാന ആഴ്ചയിലാണ് ഇറാക്ക് സൈന്യം ആരംഭിച്ചത്.

ഫലൂജയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് ഒറ്റപ്പെട്ട നിലയില്‍ പോരടിച്ചുകൊണ്ടിരിക്കുന്ന കുറച്ച് ജിഹാദികള്‍ക്കെതിരെയുള്ളസൈനിക നടപടി തുടരുകയാണെന്ന് ഐഎസിനെതിരേ പോരാടുന്ന സംയുക്ത സേനയുടെ കമാന്‍ഡര്‍ പറഞ്ഞു. സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ നഗരത്തില്‍നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു.

Read More >>