വിവാദ മന്ത്രിസഭാ തീരുമാനങ്ങളില്‍ പകുതിയും റവന്യു വകുപ്പുമായി ബന്ധപ്പെട്ടത്; അടുത്ത ലക്ഷ്യം ഉമ്മന്‍ ചാണ്ടി

കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന നാളുകളില്‍ 822 വിവാദ തീരുമാനങ്ങളാണ് എടുത്തത്‌. ഇതില്‍ ഇതില്‍ 400ഉം റവന്യു വകുപ്പുമായി ബന്ധപ്പെട്ടത് ആയിരുന്നു.

വിവാദ മന്ത്രിസഭാ തീരുമാനങ്ങളില്‍ പകുതിയും റവന്യു വകുപ്പുമായി ബന്ധപ്പെട്ടത്; അടുത്ത ലക്ഷ്യം ഉമ്മന്‍ ചാണ്ടിതിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ്‌ മാധവന് ഭൂമി പതിച്ചു നല്‍കിയ സംഭവത്തില്‍ കുഞ്ഞാലികുട്ടിക്കെതിരെയും അടൂര്‍ പ്രകാശിനെതിരെയും കേസെടുക്കാന്‍ വിജിലന്‍സ്കോടതി ഉത്തരവിട്ടതിന് പിന്നാലെ  മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന നാളുകളില്‍ 822 വിവാദ തീരുമാനങ്ങളാണ് എടുത്തത്‌. ഇതില്‍ ഇതില്‍ 400ഉം റവന്യു വകുപ്പുമായി ബന്ധപ്പെട്ടത് ആയിരുന്നു.

അന്നത്തെ  മുഖ്യ മന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും  ചീഫ് സെക്രട്ടറി ജിജി തോംസണിനും ഈ തീരുമാനങ്ങളില്‍ വ്യക്തമായ പങ്കുണ്ട് എന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്ന് റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിവാദ തീരുമാനങ്ങളില്‍ ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു എങ്കിലും ഭൂരുഭാഗം തീരുമാനങ്ങളും ഇപ്പോഴും നില നില്‍ക്കുകയാണ്.   ഈ സാഹചര്യത്തിലാണ് വിവാദ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പിണറായി മന്ത്രിസഭ എകെ ബാലനെ അധ്യക്ഷനാക്കി മന്ത്രിസഭാ ഉപസമിതിയുണ്ടാക്കിയത്. പിന്‍വലിച്ച തീരുമാനങ്ങളും ഉത്തരവുകളിന്‍മേലും അന്വേഷണം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അന്വേഷണം ഉമ്മന്‍ചാണ്ടിയിലേക്കും യുഡിഎഫ്  പ്രമുഖരിലെക്കും വ്യാപിപ്പിക്കുക വഴി ഭാവിയില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും സാധിക്കും എന്ന വിലയിരുത്തലും ഇതിനു പിന്നില്‍ ഉണ്ട്.


ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിപോലും അട്ടിമറിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഭൂരഹിതരായ പാവങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനു പകരം പണം വാങ്ങി അനര്‍ഹാരായ നിവധിപേര്‍ ഭൂമി കൈക്കലാക്കിയതായ് നിരവധി പരാതികള്‍ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. ഇതും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു മുന്നോടിയായി ആണ് യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സില്‍ നിന്നും പുറത്താക്കിയ ജേകബ് തോമസിനെ വീണ്ടും വിജിലന്‍സിന്‍റെ തലപ്പത് നിയമിച്ചത്.

Read More >>