8 മണിക്കൂർ ബാറ്ററി ബാക്കപ്പുമായി ഇന്‍ഫോക്കസ് ലാപ്ടോപ്‌

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇൻഫോക്കസ് ബഡി ലാപ്ടോപിന് കരുത്ത് പകരുന്നത് 2.6 GHz ഇന്റെൽ സെലറോൺ പ്രോസസറാണ്.

8 മണിക്കൂർ ബാറ്ററി ബാക്കപ്പുമായി ഇന്‍ഫോക്കസ് ലാപ്ടോപ്‌

14,999 രൂപയ്ക്ക് ലാപ്ടോപ്‌. ബാറ്ററി ബാക്കപ്പ് 8 മണിക്കൂര്‍. ഇന്‍ഫോക്കസ് കമ്പനിയാണ് കുറഞ്ഞ വിലയ്ക്ക് മികച്ച ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്ന ലാപ്ടോപ്‌ പുറത്തിറക്കുന്നത്. ഗോൾഡ്, സിൽവർ എന്നീ രണ്ടു നിറങ്ങളിലാണ് ലാപ്ടോപ്‌ വിപണിയില്‍ എത്തുന്നത്.

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇൻഫോക്കസ് ബഡി   ലാപ്ടോപിന്  കരുത്ത് പകരുന്നത് 2.6 GHz ഇന്റെൽ സെലറോൺ പ്രോസസറാണ്.

13.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 2 ജിബി റാം, എച്ച്ഡി ഗ്രാഫിക്‌സ്, 32 ജിബി ഇന്റേണൽ മെമ്മറി, 256 ജിബി എസ്എസ്ഡി മെമ്മറി സപ്പോർട്ട്, കോർട്ടാനാ സപ്പോർട്ട്, എന്നിവ ബഡി ലാപ്ടോപിന്റെ ഫീച്ചറുകളാണ്. ബാറ്ററിയടക്കം ലാപ്ടോപിന്റെ ഭാരം 1.6 കിലോഗ്രാമും വീതി 18 എംഎമുമാണ്.

Read More >>