ഇന്ത്യയില്‍ ജനിച്ച ആദ്യ ഹാര്‍ലിക്വിന്‍ ബേബി മരിച്ചു
ദയനീയമായി ആ ജന്മം, വിടരും മുന്‍പേ കൊഴിഞ്ഞു.
നാഗ്പൂരിലെ ലത മങ്കേഷ്കര്‍ ആശുപത്രിയില്‍ പിറന്ന ഇന്ത്യയിലെ ആദ്യ ഹാര്‍ലിക്വിന്‍ ബേബി മരണത്തിന് കീഴടങ്ങി. രണ്ട് ദിവസം മാത്രമായിരുന്നു ആ കുട്ടിയുടെ ആയുസ്സ്. ഇന്ന് രാവിലെയോടെ ആരോഗ്യനില വഷളായ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിതീകരിക്കുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യസ്ഥിയെക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ആശുപത്രി അധികൃതര്‍ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിക്ക് അധികം ആയുസുണ്ടാകില്ലെന്ന കാര്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നതായി ഡോ. കാജല്‍ മിത്ര പ്രതികരിച്ചു. ശനിയാഴ്ച ജനിച്ച ഈ കുട്ടിയെ അടുത്ത ദിവസമായ ഞാറയറാഴ്ച ഉച്ചതിരിഞ്ഞാണ് മാതാവിനെ കുട്ടിയെ കാണിച്ചത്. തിങ്കളാഴ്ച രാവിലെ ശ്വാസതടസം നേരിട്ടതോടെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മരണം സംഭവിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ വിദര്‍ഭ സ്വദേശിനിയായ 23കാരിയാണ് ഹാലിക്വിന്‍ ബേബിക്ക് ജന്മം നല്‍കിയത്. കുട്ടിയുടെ പിതാവ് കര്‍ഷകനാണ്. ചര്‍മ്മമില്ലാതെ പിറക്കുന്ന അപൂര്‍വ ജനിതക തകരാറാണ് ഹാര്‍ലിക്വിന്‍ ശിശുക്കളുടെ പ്രത്യേകത. ഇത്തരം കുട്ടികളില്‍ ആന്തരികാവയവങ്ങള്‍ പുറത്ത് ദൃശ്യമയി കാണാം. മൂന്ന് ലക്ഷത്തില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്. തൊലിയില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബാക്ടീരിയയും മറ്റ് രോഗാണുക്കളും പ്രവേശിക്കാനുള്ള സാധ്യത കുടുതലായാതിനാല് തന്നെ, ഇങ്ങനെയുള്ള കുട്ടികളുടെ അതിജീവനം പ്രയാസമുള്ളതാണ്.