പോസ്റ്റ് ഓഫീസുകൾ ഇനി ദേശീയ ബാങ്കുകളാകും

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ , സബ്സിഡി എന്നിങ്ങനെ വിവിധങ്ങളായ സർക്കാർ സേവനങ്ങൾ ബാങ്ക് വഴിയാണ് നിലവിൽ നൽകി വരുന്നത്.

പോസ്റ്റ് ഓഫീസുകൾ ഇനി ദേശീയ ബാങ്കുകളാകും

2017 മാർച്ചോടെ 50 ജില്ലാ പോസ്റ്റ് ഓഫീസുകൾ ബാങ്ക് ആയി പ്രവർത്തിപ്പിക്കുവാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനമെടുത്തു. തുടർന്ന്, 2019 മാർച്ചോടു കൂടി രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളും ബാങ്കായി മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

നിലവിൽ ഇന്ത്യയിൽ ഏകദേശം 154000 പോസ്റ്റ് ഓഫീസുകളുണ്ട്. ഇതിൽ 139000 ഗ്രാമീണ പ്രദേശങ്ങളിലാണ്. സർക്കാർ ആനുകൂല്യങ്ങൾ ബാങ്ക് വഴി വിതരണം ചെയ്യുന്നതു കൊണ്ട് സാധാരണക്കാർക്കെല്ലാം ബാങ്കിംഗ് പരിചിതമാകേണ്ടതായി വന്ന സാഹചര്യത്തിലാണ് പോസ്റ്റല്‍ വകുപ്പിന്‍റെ ഈ തീരുമാനം.


മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ , സബ്സിഡി എന്നിങ്ങനെ വിവിധങ്ങളായ സർക്കാർ സേവനങ്ങൾ ബാങ്ക് വഴിയാണ് നിലവിൽ നൽകി വരുന്നത്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ നിർബന്ധപൂർവ്വം ബാങ്കുകളിൽ അക്കൗണ്ട് ആരംഭിച്ചുവെങ്കിലും പലർക്കും പോസ്റ്റ് ഓഫീസ് മുഖേനയുള്ള ക്രയവിക്രയമാണ് പരിചിതം. ഈ സാഹചര്യത്തിലാണ് പോസ്റ്റൽ വകുപ്പ് ദേശീയ ബാങ്ക് ആരംഭിക്കുവാനുള്ള പുതിയ തീരുമാനത്തിലെത്തുന്നത്.ദേശീയ ബാങ്കുകളിലെ എല്ലാ പണമിടപാടുകളും ഇന്ത്യൻ പോസ്റ്റ് പേയ്മൻറ് ബാങ്ക് (IPPB) ൽ ഉണ്ടായിരിക്കും. രാജ്യത്ത് 1.54 ലക്ഷം പോസ്റ്റ് ഓഫീസുകളുണ്ട്. സ്റ്റേറ്റ് ബാങ്കിനേക്കാൾ അധികം ശാഖകളോടെ ഗ്രാമത്തെ പ്രദേശങ്ങളിൽ ബാങ്കിംഗ് നടത്താൻ പോസ്റ്റ് ഓഫീസുകൾക്ക് കഴിയും. ലോകത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഗലയും ഐ.പി.വി.ബി യായിരിക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോടു പറഞ്ഞു.

ഈ സംരംഭത്തിനു പ്രാഥമിക നിക്ഷേപം 800 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 400 കോടി ഓഹരി വിഹിതവും, ബാക്കി തുക സർക്കാർ സഹായവുമായിരിക്കും.

കൂടാതെ, 1.7 ലക്ഷം പോസ്റ്റുമാൻമാർക്ക് സ്മാർട്ട് ഫോണുകളും ടാബ്ലെറ്റുകളും നൽകും. ഉപഭോക്താക്കൾക്ക് ബാങ്കിംഗ് കൂടുതൽ അനായസകരമാകാനാണ് ഇത്. 5000 എ.റ്റി.എം കൗണ്ടറുകളും ഈ ബാങ്കിനുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്ക് ഒടുക്കേണ്ടുന്ന വിവിധങ്ങളായ കരം അടയ്ക്കുവാനും ഈ ബാങ്കുകളിൽ സൗകര്യമുണ്ടാവും. മുൻസിപാലിറ്റി, പഞ്ചായത്ത് ഇതര സർക്കാർ സംരംഭങ്ങൾ എന്നിവയുമായുള്ള പണമിടപാടുകളും ഐ.പി.പി.ബിയുമായി ബന്ധിപ്പിക്കും.

ചില അന്താരാഷ്ട്ര -ദേശീയ ബാങ്കുകൾ ഐ.പി.പി.ബിയുമായുള്ള സഹകരണത്തിൽ തൽപരാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു." അവരുടെ ഇൻഷുറൻസും മറ്റും പോസ്റ്റ് ഓഫീസ് ബാങ്ക് വഴി വിപുലപ്പെടുത്താം എന്നുള്ളതുകൊണ്ടാണിത്. 50 ബാങ്കുകളോളം ഇതിനു മുന്നോട്ട് വന്നിട്ടുണ്ട്..ചർച്ചകൾ നടക്കുകയാണ്." മന്ത്രി പറഞ്ഞു.

Read More >>