ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ വിയറ്റ്‌നാമിന് മിസൈൽ വിൽക്കുന്നു

ചൈനയുടെ സൈനിക ശക്തിയെ പ്രതിരോധിക്കാന്‍ വേണ്ടി ഇന്ത്യ വിയറ്റ്‌നാമിന് ക്രൂസ് മിസൈൽ വിൽക്കാൻ തയ്യാറെടുക്കുന്നു.

ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ വിയറ്റ്‌നാമിന് മിസൈൽ വിൽക്കുന്നു

ന്യൂഡൽഹി: ചൈനയുടെ സൈനിക ശക്തിയെ പ്രതിരോധിക്കാന്‍ വേണ്ടി ഇന്ത്യ വിയറ്റ്‌നാമിന് ക്രൂസ് മിസൈൽ വിൽക്കാൻ തയ്യാറെടുക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ഇപ്പോൾ ആയുധ വിൽപനയ്‌ക്ക് ഒരുങ്ങുന്നത് പ്രതിരോധ സഹകരണത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതോടാപ്പം വരുമാനവും കൂടി കണ്ടെത്തുന്നതിനാണ്.

മിസൈലുകൾ വാങ്ങാനുള്ള അപേക്ഷ 2011ൽ തന്നെ വിയറ്റ്നാം ഇന്ത്യയ്‌ക്ക് നൽകിയിരുന്നതാണ്. വിയറ്റ്നാമിന്റെ ചിരവൈരികളായ ചൈന ഇതിൽ അതൃപ്‌തിയും പ്രകടിപ്പിച്ചു. ബ്രഹ്മോസ് മിസൈൽ നിറച്ച യുദ്ധക്കപ്പൽ തന്നെ നൽകാനുള്ള ആലോചനയും ഇന്ത്യയ്ക്കുണ്ട്. തെക്കൻ ചൈനാ കടലിൽ ചൈനയ്ക്കെതിരെ സുപ്രധാന റോൾ വഹിക്കാൻ ബ്രഹ്മോസിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ യുദ്ധക്കപ്പലുകൾ എല്ലാം തന്നെ 16 ബ്രഹ്മോസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ്.


ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ക്രൂസ് മിസൈലുകള്‍ വിയറ്റ്നാം അടക്കം 15ഓളം രാജ്യങ്ങളിലെ വിപണിയില്‍എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയും റഷ്യയും സംയുക്തമായി രൂപം കൊടുത്ത ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളാണ് ഇന്ത്യ വിൽക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് കേന്ദ്രത്തിൽ നിർമിക്കുന്ന മിസൈലുകളുടെ വിൽപന വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഇന്ത്യയിൽ നിന്ന് ബ്രഹോമസ് മിസൈൽ വാങ്ങുന്നതിന് താൽപര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ രണ്ടാമത്തെ പട്ടികയിൽ ഫിലിപ്പീൻസാണ് ഒന്നാമത്. മലേഷ്യ, തായ്‌ലൻഡ്.യു.എ.ഇ എന്നീ രാജ്യങ്ങളും മിസൈലുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Story by
Read More >>