ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ 1982 ലെ വെങ്കല മെഡല്‍ നേട്ടമാണ്‌ ഇന്ത്യയുടെ ഇതിനുമുമ്പുള്ള ഏറ്റവും മികച്ച പ്രകടനം

ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ

ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ സ്ഥാനമുറപ്പിച്ചു. ബെല്‍ജിയം-ബ്രിട്ടന്‍ മത്സരം സമനിലയില്‍ (3-3) പിരിഞ്ഞതോടെയാണ്‌ ഏഴുപോയിന്റുമായി ഇന്ത്യ ഫൈനലില്‍ കടന്നത്‌.

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ 1982 ലെ വെങ്കല മെഡല്‍ നേട്ടമാണ്‌ ഇന്ത്യയുടെ ഇതിനുമുമ്പുള്ള ഏറ്റവും മികച്ച പ്രകടനം.ഇത്തവണ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ചാംമ്പ്യന്‍സ് ട്രോഫിയില്‍ വിജയം നേടാനായാല്‍ അത് കടുത്ത ആത്മവിശ്വാസം പകരും.

ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത്. ബുധനാഴ്ച നടന്ന അവസാന ലീഗ് മത്സരത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Read More >>