ഒന്നാം ഏകദിനം; സിംബാബ്‌വേയ്ക്ക് എതിരെ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം

ടോസ്നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യത്തില്‍ എത്തിയത്.

ഒന്നാം ഏകദിനം; സിംബാബ്‌വേയ്ക്ക് എതിരെ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം.

ടോസ്നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യത്തില്‍ എത്തിയത്.

സ്കോര്‍ സിംബാബ്‌വെ 49.5 ഓവറില്‍ 168ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 173/1. രാഹുലാണ് കളിയിലെ കേമന്‍.

ഓപ്പണറായി ഇറങ്ങിയ കെഎല്‍ രാഹുലിന്റെ കന്നി ഏകദിന സെഞ്ചുറിയുടെയും ജസ്‌പ്രീത് ബൂമ്രയുടെ നാലു വിക്കറ്റ് പ്രകടനത്തിന്റെയും മികവിലാണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്.


115 പന്തില്‍ 100 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നപ്പോള്‍ 62 റണ്‍സുമായി അംബാട്ടി റായിഡു മികച്ച പിന്തുണ നല്‍കി.

41 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബരയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. സ്റ്റീവ് ഇര്‍വിന്‍(21), സിക്കന്ദര്‍ റാസ(23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ബൂമ്ര നാലു വിക്കറ്റെടുത്തപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണി(42/2), ബരീന്ദര്‍ സ്രാന്‍(42/ 2) എന്നിവരും ബൗളിംഗില്‍ തിളങ്ങി.

Read More >>