സാമ്പത്തിക മേഖലയില്‍ ഇന്ത്യക്ക് വന്‍ പുരോഗതി; പ്രതീക്ഷാവഹമായ മാറ്റമെന്ന് അരുണ്‍ ജെയിറ്റ്ലി

ഇന്ത്യ 7.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 6.7 ശതമാനം മാത്രമാണ് ചൈനയുടെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയ വളര്‍ച്ച.

സാമ്പത്തിക മേഖലയില്‍ ഇന്ത്യക്ക് വന്‍ പുരോഗതി; പ്രതീക്ഷാവഹമായ മാറ്റമെന്ന് അരുണ്‍ ജെയിറ്റ്ലി

ദില്ലി: സാമ്പത്തിക രംഗത്ത്‌ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. 2016 ആദ്യ പാദത്തില്‍ 7.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.ലോകത്തിലെ മറ്റ് വന്‍ ശക്തികളെയും മറികടന്ന പ്രകടനമാണ് ഈ പാദത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍.

നാണയപെരുപ്പം ഉയര്‍ന്നത് ലോക് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയില്‍ വന്‍ തിരിച്ചടിയാണു നല്‍കിയത്. ഇങ്ങനെ ഒരു സാഹചര്യത്തിലും  നിയന്ത്രണ വിധേയമായ സാമ്പത്തിക ക്രയവിക്രയങ്ങളാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ 7.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 6.7 ശതമാനം മാത്രമാണ് ചൈനയുടെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയ വളര്‍ച്ച. 

സ്വകാര്യമേഖലയിലാണ് പ്രകടമായ  വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതോല്‍പാദന രംഗത്തും ഖനന മേഖലയിലും വലിയ രീതിയില്‍ തന്നെ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലാണ് വിവിധങ്ങളായ കാരണങ്ങളാല്‍ അല്‍പമെങ്കിലും തളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനിടെയാണ് രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് പ്രാപ്തമാകുന്നതിനേക്കാള്‍ കുറവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും എന്നാല്‍ ഈ വളര്‍ച്ചയില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുവെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

Read More >>