റംസാനിന്റെ ആദ്യ ആഴ്ച്ചയില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 224 പേര്‍

സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത്. 2011 മുതല്‍ ഇതുവരെ സിറിയയില്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 280,000 ലധികം പേരാണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനങ്ങള്‍ ഭവനരഹിതരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

റംസാനിന്റെ ആദ്യ ആഴ്ച്ചയില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 224 പേര്‍

ദമാസ്‌കസ്: പുണ്യമാസമായ റംസാനില്‍ സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 224 പേര്‍. റംസാനിന്റെ ആദ്യ ആഴ്ച്ചയില്‍ മാത്രമാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ വ്യോമാക്രമങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ മോണിറ്ററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. റംസാന്‍ ആരംഭിച്ച ജൂണ്‍ 6 മുതല്‍ 12 വരെയുള്ള ആദ്യ ആഴ്ച്ചയില്‍ മാത്രമാണ് ഇത്രയും പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും 15 സ്ത്രീകളും ഉള്‍പ്പെടെ 148 ഓളം നിരപരാധികളാണ്.

കൊല്ലപ്പെട്ടവരില്‍ 12 ഓളം മരിച്ചത് വിമതരും ഐഎസും നടത്തിയ ഷെല്ലാക്രമണങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മാത്രമുണ്ടായ ആക്രമണത്തില്‍ 40 ഓളം പൗരന്മാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Read More >>