കട്ടപ്പനയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി മരിച്ചു

വലിയ ശബ്ദം കേട്ട് ജോബിയുടെ അച്ഛന്‍ ജോണി പുറത്ത് ഇറങ്ങി നോക്കുന്നതിനിടയില്‍ പാറ വീടിന് മുകളില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.

കട്ടപ്പനയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി മരിച്ചു

കട്ടപ്പന: ഇടുക്കിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് എസ്എഫ്ഐ ഇടുക്കി മുന്‍ ജില്ലാ സക്രട്ടറി ജോബി ജോണി(29) മരിച്ചു. വാഴവര അഞ്ചുരുളി കൗണ്ടിയില്‍ രാവിലെ 6.50ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.

പരിക്കേറ്റ ജോബിയുടെ മാതാവ് ചിന്നമ്മയെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോബി ജോണിയുടെ പിതാവ് ജോണി പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.

വലിയ ശബ്ദം കേട്ട് ജോബിയുടെ അച്ഛന്‍ ജോണി പുറത്ത് ഇറങ്ങി നോക്കുന്നതിനിടയില്‍ പാറ വീടിന് മുകളില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.

മണ്ണിനോടൊപ്പം വീണ പാറക്കല്ലിനടിയില്‍ ജോബി കുടുങ്ങുകയായിരുന്നു. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ജോബിയെ പുറത്തെടുത്തത്.

സിപിഐ(എം) കട്ടപ്പന ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു ജോബി.

Story by
Read More >>