ജിഷ വധക്കേസ് : അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞു

ജിഷയുടെ അയല്‍വാസിയായ വീട്ടമ്മയാണ് ഇയാളെ തിരിച്ചറിഞ്ഞത്. അമീറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ച കാക്കനാട് ജില്ലാ ജയിലില്‍ വച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.

ജിഷ വധക്കേസ് : അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് റിമാന്‍ഡ് ചെയ്ത അമിറുല്‍ ഇസ്ലാമിനെ സാക്ഷികളില്‍ ഒരാള്‍ തിരിച്ചറിഞ്ഞു. ജിഷയുടെ അയല്‍വാസിയായ വീട്ടമ്മയാണ് ഇയാളെ തിരിച്ചറിഞ്ഞത്. അമീറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ച കാക്കനാട് ജില്ലാ ജയിലില്‍ വച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.

തിരിച്ചറില്‍ പരേഡിനായി ഒരു സാക്ഷിയെ മാത്രമാണ് പൊലീസ് എത്തിച്ചത്. ജിഷയുടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടു എന്ന് മൊഴി നല്‍കിയ സ്ത്രീയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.