രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ചു; ഹൈദരാബാദ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

48 മണിക്കൂര്‍ നേരത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാമെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി....

രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ചു; ഹൈദരാബാദ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ചതിന് ഹെദരാബാദ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പ്രൊഫസര്‍മാരായ കെ.വൈ രത്‌നം, തഥാഗത സെന്‍ഗുപ്ത എന്നിവരെയാണ് സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്.

മാര്‍ച്ച് 22ന് വി.സി അപ്പറാവുവിന്റെ ഓഫീസിന് സമീപം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സെന്‍ഗുപ്തയെയും രത്‌നത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 48 മണിക്കൂര്‍ നേരത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാമെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.

കെ.വൈ രത്‌നം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറാണ്. സര്‍വകലാശാലയിലെ ഗണിത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് സെന്‍ഗുപ്ത.