ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി മനുഷ്യാവകാശ കമ്മീഷന്‍

വലിയ കാറുകള്‍ ഓടിക്കുന്നവര്‍ ബ്ലൂടൂത്ത്‌ ഉപയോഗിച്ച് ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ സംഭാഷണം നടത്തുന്നത്‌ നിത്യസംഭവം ആണെന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു

ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി കോശി ഉത്തരവിട്ടു. നഗരത്തിലെ ഒരു പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നടപടി കൈക്കൊണ്ടത്.

വലിയ കാറുകള്‍  ഓടിക്കുന്നവര്‍ ബ്ലൂടൂത്ത്‌ ഉപയോഗിച്ച് ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ സംഭാഷണം നടത്തുന്നത്‌ നിത്യസംഭവം ആണെന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു.  വാഹനത്തിനുള്ളിലെ ഓഡിയോ സിസ്‌റ്റം വഴിയുള്ള വയര്‍ലസ്‌ സംഭാഷണവും പതിവാണ്‌. വിദ്യാസമ്പന്നരും നിയമത്തെക്കുറിച്ച് ധാരണയുള്ളവരും തന്നെയാണ് ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവരില്‍ ഭൂരിപക്ഷമെന്നും പരാതിയില്‍ വിശദീകരിക്കുന്നു.

ഇത്തരത്തിലുള്ളവര്‍ നിയമലംഘനം നടത്തുന്നത് കണ്ടാല്‍ പോലും പോലീസ്‌ കണ്ണടയ്‌ക്കാറാണ്‌ പതിവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

Read More >>