പുണ്യങ്ങളുടെ പൂക്കാലത്തിന് ഉഷ്ണക്കാറ്റിന്റെ പേര്

സകല പച്ചപ്പിനെയും നശിപ്പിക്കുന്നതിനാല്‍ കരിച്ചു കളയുന്നത് എന്ന് അര്‍ത്ഥം വരുന്ന ഈ പദം തന്നെയാണ് അറബികള്‍ കാറ്റിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചതും. ക്രമേണ ആ മാസത്തിനും റംസാന്‍ എന്ന പേരു വീണു. ഇതൊക്കെ റംസാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പുള്ള കഥകള്‍. പുണ്യങ്ങളുടെ പൂക്കാലമെന്നു വിശ്വാസിക്കുന്ന, മനുഷ്യരുടെ പാപങ്ങളെകൂടെ കരിച്ചു കളയുന്ന മാസത്തിനും വ്രതം നിര്‍ബന്ധമായതോടെ പേര് റംസാന്‍ തന്നെ !.

പുണ്യങ്ങളുടെ പൂക്കാലത്തിന് ഉഷ്ണക്കാറ്റിന്റെ പേര്

അറേബ്യയിലെ തീഷ്ണമായ ഉഷ്ണകാലത്തു വീശുന്ന ഒരു കാറ്റിന്റെ   പേരായിരുന്നു റംസാന്‍. പ്രദേശത്തെ  സകല പച്ചപ്പിനെയും നശിപ്പിക്കുന്നതിനാല്‍ കരിച്ചു കളയുന്നത് എന്ന് അര്‍ത്ഥം വരുന്ന ഈ പദം   തന്നെയാണ് അറബികള്‍ കാറ്റിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചതും. ക്രമേണ ആ മാസത്തിനും റംസാന്‍ എന്ന പേരു വീണു. ഇതൊക്കെ റംസാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പുള്ള കഥകള്‍. പുണ്യങ്ങളുടെ പൂക്കാലമെന്നു വിശ്വാസിക്കുന്ന, മനുഷ്യരുടെ പാപങ്ങളെകൂടെ  കരിച്ചു കളയുന്ന മാസത്തിനും വ്രതം നിര്‍ബന്ധമായതോടെ പേര് റംസാന്‍ തന്നെ .


'വ്രതാനുഷ്ഠാനം എനിക്കുള്ളതാണ് , അതിനു പ്രതിഫലം നല്‍കുന്നതും നാം തന്നെ ' എന്ന ഖുര്‍ആന്‍ വചനം ശിരസാ വഹിച്ചാവും വിശ്വാസി സമൂഹം ഇനിയുള്ള ദിനരാത്രങ്ങളില്‍ കര്‍മ നിരതരാവുക.

ഒരുമാസക്കാലം നീളുന്ന നോമ്പുകാലത്തെ മൂന്നു ഘട്ടമായി തിരിച്ചിട്ടുണ്ട്. സൃഷ്ടാവിന്റെ  കാരുണ്യം തേടിയുള്ള ആദ്യ പത്തുദിവസക്കാലം സഹജീവികളോടും കരുണകാണിക്കാന്‍ കൂടെ ആഹ്വാനം ചെയ്യുന്നു. പിന്നീടുള്ള പത്തു ദിവസക്കാലം  ഓരോ വിശ്വാസിയും പാപമോചനത്തിനായി ചിലവഴിക്കും. ദൈവത്തോടു തന്റെ പാപങ്ങള്‍ പൊറുത്തു തരാന്‍ അപേക്ഷിക്കുന്നതോടൊപ്പം എല്ലാവരോടും വിശാല ഹൃദയത്തോടെ പെറുമാറാന്‍ കൂടെ പ്രേരിപ്പിക്കുന്ന ദിനരാത്രങ്ങളാണിത്. അവസാനത്തെ പത്തു ദിന രാത്രങ്ങളില്‍  നരക മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാവും വിശ്വാസികള്‍. അതോടൊപ്പം രാത്രികാലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും പള്ളികളില്‍ നടക്കും.

വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമായിതിനാല്‍ ഖുര്‍ആന്‍ പാരായണത്തിലാവും വിശ്വാസികള്‍ കൂടുതല്‍ സമയവും ചിലവഴിക്കുക.
ഈ മാസത്തില്‍ ചെയ്യുന്ന എല്ലാ സത്കര്‍മ്മങ്ങള്‍ക്കും ഇരട്ടി പ്രതിഫലമുള്ളതിനാല്‍ ദാന ധര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു.

Story by
Read More >>