ആറ് പതിറ്റാണ്ടായി പാകിസ്ഥാന്‍ സ്വന്തം കുട്ടികളെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ ദേശീയത

നാം നമ്മുടെ കുട്ടികളെ 60 വര്‍ഷങ്ങളായി ദേശീയ സ്വത്വമായി പഠിപ്പിക്കുന്നത് ആരെയെങ്കിലും വെറുക്കുക എന്നതാണ്. സ്വാഭാവികമായും അടുത്തുള്ളവരെ വെറുക്കാന്‍ അവര്‍ പഠിക്കുന്നു. മുമ്പ് ഇന്ത്യയോടുണ്ടായിരുന്ന വെറുപ്പ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലേക്കു വ്യാപിച്ചിരിക്കുന്നു

ആറ് പതിറ്റാണ്ടായി പാകിസ്ഥാന്‍ സ്വന്തം കുട്ടികളെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ ദേശീയത

പാകിസ്ഥാനില്‍ കുട്ടികളെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ ദേശീയതയാണെന്ന് പാക് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍. ആറു ദശകങ്ങളായി പാകിസ്ഥാനിലെ കുട്ടികളെ ആരെയെങ്കിലും വെറുക്കാനാണ് പഠിപ്പിക്കുന്നതെന്നാണ് ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഹിനയുടെ വിവാദ പരാമള്‍ശമുണ്ടായത്.

നാം നമ്മുടെ കുട്ടികളെ 60 വര്‍ഷങ്ങളായി ദേശീയ സ്വത്വമായി പഠിപ്പിക്കുന്നത് ആരെയെങ്കിലും വെറുക്കുക എന്നതാണ്. സ്വാഭാവികമായും അടുത്തുള്ളവരെ വെറുക്കാന്‍ അവര്‍ പഠിക്കുന്നു. മുമ്പ് ഇന്ത്യയോടുണ്ടായിരുന്ന വെറുപ്പ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലേക്കു വ്യാപിച്ചിരിക്കുന്നു- അഭിമുഖത്തില്‍ ഹിന റബ്ബാനി പറയുന്നു. കാഷ്മീര്‍ പ്രശ്‌നത്തിന് യുദ്ധം ഒരു പരിഹാരമല്ലെന്നും ചര്‍ച്ചകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നും മുന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.


ഇന്ത്യയുടെ സൈനിക ശക്തിയും ആണവകരുത്തും ലക്ഷ്യമിട്ടാണ് യുഎസ് ഇന്ത്യയോട് അടുക്കുന്നതെന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞ ഹിന റബ്ബാനി, ജനങ്ങളുടെ ശക്തിയാണ് യുഎസിനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്നും ജനങ്ങളുടെ ശക്തികൊണ്്ടു മാത്രമേ പാക്കിസ്ഥാന് ഇതിനെ നേരിടാന്‍ കഴിയൂ എന്നും കൂട്ടിച്ചേര്‍ത്തു.

2011-13 കാലത്താണ് ഹിന വിദേശകാര്യ മന്ത്രിപദം വഹിച്ചത്.