യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഹിലരി ക്ലിന്റണ്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു

ഹിലരി സ്ഥാനാര്‍ത്ഥിയായാല്‍ ആദ്യമായിട്ടായിരിക്കും ഒരു വനിത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഹിലരി ക്ലിന്റണ്‍ സ്ഥാനാര്‍ത്ഥിത്വം  ഉറപ്പിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ഡെമോക്രാ്റ്റി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ട നിശ്ചിത പിന്തുണ ഹിലരിക്ക് ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. ഹിലരി സ്ഥാനാര്‍ത്ഥിയായാല്‍ ആദ്യമായിട്ടായിരിക്കും ഒരു വനിത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത്.


ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് വാര്‍ത്തയോട് പ്രതികരിച്ച് ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഹിലാരിയുടെ സ്ഥാനാര്‍ഥിത്വം ഇന്ന് രാത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മാനേജര്‍ അറിയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാലിഫോര്‍ണിയ, ന്യൂജേഴ്സി, മൊണ്‍ടാന, ന്യൂ മെക്‌സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയായ ഹിലരി  2009-13 കാലത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More >>