ഹിലാരി ഇന്ത്യക്കാരില്‍ നിന്നും കോഴ വാങ്ങി; ആരോപണവുമായി ഡൊണൾഡ് ട്രംപ്

ഹിലരി ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍നിന്ന് കോഴ വാങ്ങിയെന്ന് ആരോപണം

ഹിലാരി ഇന്ത്യക്കാരില്‍ നിന്നും കോഴ വാങ്ങി; ആരോപണവുമായി ഡൊണൾഡ് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണിനെതിരെ 'കോഴ' ആരോപണവുമായി എതിര്‍ സ്ഥാനാര്‍ഥി ഡൊണൾഡ് ട്രംപ് രംഗത്ത്. 5 പേജുള്ള ബുക്ക്‍ലെറ്റുമായാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് ഹിലാരിക്ക് എതിരെ ആഞ്ഞടിക്കുന്നത്.

2008ൽ ഇന്ത്യ-അമേരിക്ക ആണവകരാറിനെ പിന്തുണയ്ക്കാൻ ഇന്ത്യൻ രാഷ്ട്രീയനേതാക്കളിൽ നിന്നും ഹിലരി  പണം  വാങ്ങിയെന്നും 2008 സെപ്റ്റംബറിൽ അമർ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ സെനറ്റിൽ ആണവകരാറിനെ പിന്തുണയ്ക്കാമെന്ന് ഹിലരി വാഗ്ദാനം ചെയ്തെന്നും ട്രംപ് ആരോപിക്കുന്നു.

ആരോപണവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപ്. 2008ൽ ഇന്ത്യ-അമേരിക്ക ആണവകരാറിനെ പിന്തുണയ്ക്കാൻ ഇന്ത്യൻ രാഷ്ട്രീയനേതാക്കളിൽ നിന്നും ഹിലരി  പണം  വാങ്ങിയെന്നാണ് ട്രംപിന്റെ ആരോപണം.

ട്രംപുയർത്തിയ ആരോപണങ്ങൾ പുതിയതല്ലെന്നും, ഹിലരി ഇക്കാര്യങ്ങൾ പലതവണ നിഷേധിച്ചതാണെന്നുമുള്ള പ്രതിരോധമാണ് ഡെമോക്രാറ്റുകൾ മുന്നോട്ടുവയ്ക്കുന്നത്.

Read More >>