ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി

ത്വരിത പരിശോധന നടത്തിയ ശേഷമായിരുന്നു അന്വേഷണത്തിന് ഉത്തരവിടേണ്ടെതെന്നും സുപ്രീംകോടതി വിധികളുടെ ലംഘനമാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഉമ്മന്‍ചാണ്ടിക്കും ആര്യാടനും കോഴ നല്‍കിയെന്ന് ആയിരുന്നു സരിതയുടെ മൊഴി. ഉമ്മന്‍ചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപയും ആര്യാടന്‍ മുഹമ്മദിന് നാല്‍പ്പത് ലക്ഷം രൂപയും കൈക്കൂലി നല്‍കിയെന്നായിരുന്നു മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സ്വദേശിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലുള്ള സ്വകാര്യവ്യക്തിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

ത്വരിത പരിശോധന നടത്തിയ ശേഷമായിരുന്നു അന്വേഷണത്തിന് ഉത്തരവിടേണ്ടെതെന്നും സുപ്രീംകോടതി വിധികളുടെ ലംഘനമാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആരോപണമുന്നയിച്ച സരിതക്ക് കോടതിയെ സമീപിക്കാമായിരുന്നു. വിജിലന്‍സ് കോടതി ഉത്തരവ് തിടുക്കത്തില്‍ ആയിപ്പോയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Read More >>