പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ കത്തിക്കുന്നത് നിരോധിച്ചു

ലാസ്റ്റിക് കത്തിക്കുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും കോര്‍പ്പറേഷന്‍ മേയര്‍മാരോടും ആവശ്യപ്പെട്ടു. മാത്രമല്ല തദ്ദേശ സ്ഥാപനങ്ങള്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്നും കോടതി ആവശ്യപ്പൈട്ടു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ കത്തിക്കുന്നത് നിരോധിച്ചു

കൊച്ചി: പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്-റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിരോധനം. പ്ലാസ്റ്റിക് കത്തിക്കുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും കോര്‍പ്പറേഷന്‍ മേയര്‍മാരോടും ആവശ്യപ്പെട്ടു. മാത്രമല്ല തദ്ദേശ സ്ഥാപനങ്ങള്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്നും കോടതി ആവശ്യപ്പൈട്ടു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലം വലിയ തോതില്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും അത് തടയാന്‍ ഇടപടണം എന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍,അനു ശിവരാമന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

Read More >>