വീഡിയോ സ്ട്രീമിംഗ് രംഗത്ത് പുതിയൊരു കാല്‍വയ്പുമായി 'ഹാവ് ഫണ്‍'

ഇന്റര്‍നെറ്റ് ചാര്‍ജുകളെ ഭയന്ന് യുട്യൂബ് തുറക്കാന്‍ മടിക്കുന്ന സാധാരണക്കാരുടെ ഇടയിലേക്ക് യാതൊരു തടസവുമില്ലാതെ സൗജന്യമായി ഉപയോക്താക്കളുടെ ഇഷ്ടാനുസരണം വീഡിയോകളും സിനിമകളും തിരഞ്ഞെടുത്ത് ആസ്വദിക്കുവാന്‍ ഹാവ് ഫണ്‍ ആപ് ഉപകരിക്കുന്നു

വീഡിയോ സ്ട്രീമിംഗ് രംഗത്ത് പുതിയൊരു കാല്‍വയ്പുമായി

കൊച്ചി : ദീര്‍ഘദൂര യാത്രകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഹോസ്പിറ്റലുകളിലും ഹോട്ടലുകളിലും മറ്റും അധിക സമയം കാത്തിരിക്കേണ്ടി വരുമ്പോഴും ബോറടി മാറ്റാന്‍ അധികം പേരും ആശ്രയിക്കുത് അവരുടെ മൊബൈല്‍ ഫോണുകളെയോ ടാബ്‌ലറ്റുകളെയോ ഒക്കെയാണ്. അതില്‍ ലോഡ് ചെയ്തിരിക്കു സിനിമകളോ മറ്റ് വീഡിയോകളോ കണ്ട് സമയം കളയാം.

ഇന്റര്‍നെറ്റ് ചാര്‍ജുകളെ ഭയന്ന് യുട്യൂബ് തുറക്കാന്‍ മടിക്കുന്ന സാധാരണക്കാരുടെ ഇടയിലേക്ക് യാതൊരു തടസവുമില്ലാതെ സൗജന്യമായി ഉപയോക്താക്കളുടെ ഇഷ്ടാനുസരണം വീഡിയോകളും സിനിമകളും തിരഞ്ഞെടുത്ത് ആസ്വദിക്കുവാന്‍ സഹായിക്കുന്ന പുതിയൊരു വീഡിയോ സ്ട്രീമിങ് ആപ് കടന്നു വരുന്നു.


ഹാവ് ഫണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ് നിലവിലുള്ളതും നവീനങ്ങളുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിനോദപ്രദവും ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതുമായ ഉല്‍പ്പനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്ന മ്യൂട്ടോഡാക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ സംരംഭമാണ്.

ഒരിക്കല്‍ നിങ്ങളുടെ ഡിവൈസില്‍ ഈ ആപ് ഡൗലോഡ് ചെയ്തുകഴിഞ്ഞാല്‍, 'ഹാവ്ഫണ്‍' ഹോട്ട് സ്പോട്ടുകള്‍  സ്ഥാപിച്ചിരിക്കുന്ന എവിടെയും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സൗജന്യമായി സിനിമകളും വീഡിയോകളും ഉപയോക്താക്കള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയും.
ദിനംപ്രതി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ ശേഖരത്തില്‍ നിന്നും ഉപയോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് മൂവീസ്, ഫീച്ചര്‍ഫിലിം, ഷോര്‍'്ഫിലിം, ഡോക്യുമെന്ററികള്‍, മ്യൂസിക് വീഡിയോകള്‍, കോമഡി ക്ലിപ്പിങ്‌സ് തുടങ്ങി എണ്ണമറ്റ പ്രോഗ്രാമുകള്‍ തിരഞ്ഞെടുത്ത് ആസ്വദിക്കുവാന്‍ ഈ ആപ് സഹായിക്കുന്നു. കൂടാതെ മിതമായ നിരക്കില്‍ ഏറ്റവും പുതിയ സിനിമകളും ഹാവ് ഫണ്‍ നിങ്ങളുടെ വിരല്‍ തുമ്പുകളില്‍ എത്തിക്കുന്നു.

''ട്രെയിനുകളിലും ദീര്‍ഘദൂര ബസ് സര്‍വീസുകളിലും റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും കാത്തിരിപ്പു മുറികളിലും ബസ് സ്റ്റാന്‍ഡുകളിലും എയര്‍പോര്‍ട്ടുകളിലും ഹാവ് ഫണ്‍ ഹോട്ട്സ്പോട്ടുകള്‍  സ്ഥാപിക്കുവാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുത്. ഇതിന്റെ ആദ്യപടിയൊേണം ഹാവ്ഫ സേവനം ട്രെയിനുകളില്‍ ലഭ്യമാക്കുവാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഹോട്ടലുകള്‍ ഹോസ്പിറ്റലുകള്‍ തുടങ്ങി മറ്റ് അനേകം മേഖലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുവാനും പദ്ധതിയിടുുണ്ട്.'' ഹാവ്ഫണ്‍ സ്ഥാപകനും സിഇഒയുമായ ജിജി ഫലിപ്പ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് ഓരോ മാസവും 360 ജിബി സൗജന്യ വിഡീയോ സ്ട്രീമിങ്ങ് ഹാവ്ഫണ്‍  വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഒരു മാസത്തെ മുഴുവന്‍ ദിവസങ്ങളിലും ഉപയോക്താക്കളുടെ ഇഷ്ടാനുസരണം എത്രത വീഡിയോകള്‍ കണ്ടാലും വീണ്ടു വീണ്ടും കൂടുതല്‍ വീഡിയോകള്‍ സൗജന്യമായി കണ്ട് ആസ്വദിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു. അതും അവരുടെ മൊബൈല്‍ ഡാറ്റ ഒട്ടും പാഴാക്കാതെയും ഇന്റര്‍നെറ്റിന് പണം ചെലവാക്കാതെയും.
ഹാവ്ഫണ്ണിന്റെ മറ്റൊരു സവിശേഷത വീഡിയോ സ്ട്രീമിങിന്റെ അല്‍ഭുതകരമായ വേഗതയാണ്. ഒരു വീഡിയോ തിരഞ്ഞെടുത്ത് കാണുമ്പോള്‍ ബഫറിങിന്റെയോ അല്ലെങ്കില്‍ വീഡിയോ ലോഡാകുതും നോക്കിയിരു് സമയം പാഴാക്കുതിന്റെയോ വിരസത ഒട്ടും തന്നെ ഉപയോക്താക്കള്‍ക്ക് അനുഭവിക്കേണ്ടി വരുില്ല. മികച്ച ദൃശ്യാനുഭവവും വീഡിയോ ക്വാളിറ്റിയും ഹാവ്ഫണ്ണിന്റെ സവിശേഷതയാണ്. അങ്ങനെ പുതുമയാര്‍തും നിലയ്ക്കാത്തതുമായ ഒരു ആസ്വാദന അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുമെ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഹാവ്ഫണ്‍ സ്ഥാപകരില്‍ ഒരാളും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായ അഭിലാഷ് വിജയന്‍ പറഞ്ഞു.

Read More >>