ഹാരിസൺ മലയാളം ലിമിറ്റഡിന്‍റെ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിനു നൽകാൻ വീണ്ടും നീക്കം

ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ അധീനതയിലുള്ള സർക്കാർ ഭൂമിയാണ് മാനേജ്മെൻറ് പാട്ടത്തിനു നൽകുന്നത്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തു തുടങ്ങിയ നീക്കത്തിനു സർക്കാർ മാറിയിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ല .

ഹാരിസൺ മലയാളം ലിമിറ്റഡിന്‍റെ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിനു നൽകാൻ വീണ്ടും നീക്കം

കോഴിക്കോട്: ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിനു നൽകാൻ വീണ്ടും നീക്കം . പാട്ട കാലാവധി കഴിഞ്ഞ ഭൂമിയാണ് തിരിച്ചു പിടിക്കാതെ നില നിർത്തി വീണ്ടും സ്വകാര്യ വ്യക്തികൾക്ക് നൽകാൻ നീക്കം നടക്കുന്നത്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തു തുടങ്ങിയ നീക്കത്തിനു സർക്കാർ മാറിയിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ അധീനതയിലുള്ള സർക്കാർ ഭൂമിയാണ് മാനേജ്മെൻറ് പാട്ടത്തിനു നൽകുന്നത്. തൊഴിലാളി ക്ഷാമം കമ്പനിക്ക് രൂക്ഷമായ നഷ്ടമുണ്ടാക്കുന്നുവെന്ന കാരണം പറഞ്ഞ് ഭൂമി പാട്ടത്തിനു നൽകാൻ മുൻ സർക്കാർ മൗനാനുവദം നൽകിയിരുന്നു.


60 26 .82 ഹെക്ടർ ഭൂമിയാണ് സംസ്ഥാനത്ത് ഇടുക്കി , വയനാട് ജില്ലകളിലായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുടെ പക്കലുള്ളത്. എത്ര സ്ഥലമാണ് കമ്പനിയുടെ കൈവശമിരിക്കുന്നതെന്ന് സംബന്ധിച്ച് സർക്കാറുമായി തർക്കവും കേസും നിലനിൽക്കുന്നുണ്ട്. ഇത്തരം കേസുകൾ നിലവിലുള്ളപ്പോഴാണ് ഭൂമി പാട്ടത്തിനു നൽകാനുള്ള നീക്കം നടത്തുന്നത്. പാട്ടത്തിന് നൽകാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ കമ്പനി തുടങ്ങി കഴിഞ്ഞു.

വയനാട്ടിലെ 505 .24 ഹെക്ടറുള്ള സെന്റി നൽ റോക്ക് എസ്റ്റേറ്റിൽ നിന്ന് 125 ഹെക്ടർ പാട്ടത്തിന് നൽകുന്നുണ്ട്. ഹെക്ടർ ഒന്നിന് ആയിരം രൂപ നിരക്കിലാണ് പാട്ടത്തിന് നൽകുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ നിന്ന് ആയിരം കണക്കിന് ഹെക്ടർ ഭൂമി പാട്ടത്തിന് നൽകും. ഭൂമി പാട്ടത്തിന് നൽകുന്നതോടെ ആയിരകണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമാകും.

ബന്ധപ്പെട്ട അധികൃതരേയോ ട്രേഡ് യൂണിയൻ നേതാക്കളേയോ അറിയിക്കാതെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഹാരിസൺ കമ്പനിയിൽ 15000 ത്തോളം തൊഴിലാളികളുണ്ട്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴി മുട്ടും.

Read More >>