ഇന്ത്യയില്‍ ആദ്യമായി ദയനീയതയുടെ ആള്‍ രൂപമായ ഹാര്‍ലിക്വിന്‍ ബേബിയുടെ ജനനം

ഭുരിഭാഗം ശരീര ഭാഗത്തും തൊലിയില്ലാതെ ആന്തരിക അവയവങ്ങള്‍ പുറത്ത് കാണാന്‍ കഴിയുന്ന രോഗമാണ് 'ഹാര്‍ലിക്വിന്‍ ഇക്തിയോസിസ്'.

ഇന്ത്യയില്‍ ആദ്യമായി ദയനീയതയുടെ ആള്‍ രൂപമായ ഹാര്‍ലിക്വിന്‍ ബേബിയുടെ ജനനം

ഇന്ത്യയില്‍ ആദ്യമായി 'ഹാര്‍ലിക്വിന്‍ ഇക്തിയോസിസ്' എന്ന അപുര്‍വ ജനിതക രോഗം ബാധിച്ച ഒരു  കുഞ്ഞ് ജനിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിലെ ലത മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപുര്‍വ്വമായ ഈ രോഗവുമായി ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നഗ്പൂരിലെ ഒരു കര്‍ഷക ദമ്പതികളാണ് ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാര്‍.

ഭുരിഭാഗം ശരീര ഭാഗത്തും തൊലിയില്ലാതെ ആന്തരിക അവയവങ്ങള്‍ പുറത്ത് കാണാന്‍ കഴിയുന്ന രോഗമാണ് 'ഹാര്‍ലിക്വിന്‍ ഇക്തിയോസിസ്'. കൈപ്പത്തിയും കാല്‍വിരലുകളും ഇല്ലാതെ കണ്ണിന്റെ സ്ഥാനത്ത് ചുവന്ന മാംസ കഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക. മുക്കിന്റെ സ്ഥാനത്ത് ചെറിയ രണ്ട് ദ്വാരങ്ങളും മാത്രമായി ചെവിയില്ലാതെയായിരിക്കും ഈ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ശാരീരികാവസ്ഥ. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ 'ഹാര്‍ലിക്വിന്‍ ബേബി' എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.


മുന്ന് ലക്ഷത്തില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്. തൊലിയില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബാക്ടീരിയയും മറ്റ് രോഗാണുക്കളും പ്രവേശിക്കാനുള്ള സാധ്യത കുടുതലാണെന്നും. രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ അധികം കാലം ജീവിച്ചിരിക്കാറില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ജനിച്ച ഈ കുഞ്ഞിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാത്തത് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എങ്കിലും കാഴ്ചശക്തിയില്ലാതെയും മറ്റു ശാരീരിക ബലം ഇല്ലാത്തതും കുട്ടിയുടെ അതിജീവനത്തിന്നു തടസ്സമാണ് എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കാണുന്നവരില്‍ വേദനയുടെ നൊമ്പരം നിറയ്ക്കുന്ന ഒരു രൂപമാണ് ഇക്തിയോസ് കുഞ്ഞുങ്ങള്‍.

1750 ല്‍ അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ആദ്യമായി ഇത്തരമൊരു കുഞ്ഞ് ആദ്യമായി ജനിച്ചത്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്തണം. അതിനായി എപ്പോഴും ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന ക്രീമുകള്‍ പുരട്ടുകയോ, വെള്ളം കൊണ്ട് ശരീരം നനച്ചു കൊടുക്കുകയോ ചെയ്യണം. ദയനീയതയുടെ ആള്‍ രൂപത്തിനു മനുഷ്യന് ചെയ്യുവാന്‍ കഴിയുന്നത്‌ ഇത്ര മാത്രമാണ്.