ഗുൽബർഗ റാഗിങ്:കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ട് എന്ന് കര്‍ണാടക മുഖ്യമന്ത്രി

ഗുൽബർഗ റാഗിങ് കേസിൽ കർണാടക പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഗുൽബർഗ റാഗിങ്:കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ട് എന്ന് കര്‍ണാടക മുഖ്യമന്ത്രി

ഗുൽബർഗ റാഗിങ് കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്വേഷണം ശരിയായ പാതയിലാണ് എന്നും റാഗിങ് നടന്നിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് സ്വദേശിനിയായ അശ്വതി എന്ന നാഴ്സിംഗ് വിദ്യാര്‍ഥിണിയെ ഹോസ്റ്റലില്‍ വാച്ച്റാഗ് ചെയ്തുവെന്നും കക്കൂസ് കഴുകുന്ന ഫിനോയില്‍ കുടിപ്പിച്ചെന്നും ആരോപിച്ചു സമര്‍പ്പിച്ച പരാതിയില്‍ പോലീസ് നടപടി എടുക്കുകയും മലയാളികളായ പ്രതികളെ ഇന്നലെ രാത്രിയോടെ അറസ്റ്റ്  ഗുൽബർഗ സെഷൻസ് കോടതി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുകയും ചെയ്തിരുന്നു.


പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്ത  ഒന്നാം പ്രതി ഇടുക്കി സ്വദേശി ആതിര, രണ്ടാം പ്രതി കൊല്ലം സ്വദേശി ലക്ഷ്മി എന്നിവരെ ഗുൽബർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. മൂന്നാം പ്രതി കൃഷ്ണപ്രിയയെ ശാരീരികാ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഗുൽബർഗ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അശ്വതിയുടെ മൊഴി ഗുൽബർഗ പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അശ്വതിയുടെ സഹപാഠിയും സംഭവത്തിന്‍റെ ദൃക്സാക്ഷിയുമായ സായി നികിതയുടെയും, അശ്വതിയെ ആദ്യം ചികിത്സ ഡോക്ടർമാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read More >>