ഗുൽബർഗ് കൂട്ടക്കൊല: ശിക്ഷ ഇന്ന്

സംഭവത്തിൽ 24 പ്രതികൾ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കണ്ടെത്തിയിരുന്നു

ഗുൽബർഗ് കൂട്ടക്കൊല: ശിക്ഷ ഇന്ന്

അഹമ്മദാബാദ്: ഗുൽബർഗ് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. സംഭവത്തിൽ 24 പ്രതികൾ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.  ഇതിൽ 11 പേർക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്.

മുൻ കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രി അടക്കം 69 പേരാണ് 2002 ഫെബ്രുവരി 28നു പാർപ്പിട സമുച്ചയമായ ഗുൽബർഗിൽ നടന്ന കൂട്ടക്കുരുതിയിൽ മരിച്ചത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളിയ കോടതി കേസിൽ പ്രതിചേർത്ത 66 പേരിൽ 24 പേരൊഴികെയുള്ളവരെ  വിട്ടയച്ചിരുന്നു.

Story by
Read More >>