സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അനുഭവങ്ങളുമായി ഗുല്‍ബര്‍ഗില്‍ റാഗിങിനിരയായ മലയാളി പെണ്‍കുട്ടിയുടെ കത്ത്

എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകളാണ് അശ്വതിയെന്ന് 19 വയസ്സുകാരി മേയ് ഒമ്പതിനാണ് ക്രൂരമായ റാഗിങിന് ഇരയായാത്. നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്സിങ്ങിനു ചേര്‍ന്നത്. എന്നാല്‍ ക്ലാസ് ആരംഭിച്ചതുമുതല്‍ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ മാനസികപീഡനങ്ങള്‍ പതിവായിരുന്നുവെന്നും അശ്വതി പറഞ്ഞു.

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അനുഭവങ്ങളുമായി ഗുല്‍ബര്‍ഗില്‍ റാഗിങിനിരയായ മലയാളി പെണ്‍കുട്ടിയുടെ കത്ത്

ഗുല്‍ബര്‍ഗിലെ നഴ്സിങ് കോളജില്‍ മലയാളി പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ മറ്റൊരു മലയാളി പെണ്‍കുട്ടിക്ക് നേരിട്ടത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍. ഗുല്‍ബര്‍ഗയിലെ അല്‍-ഖമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ഥിനിയായ അശ്വതി തനിക്ക് നേരിട്ട ദുരനുഭവം സംബന്ധിച്ച് തന്റെ അഡ്വക്കേറ്റിന് നല്‍കിയ കത്തിലൂടെയാണ് വെളിയില്‍വന്നിരിക്കുന്നത്. കൊല്ലം, ഇടുക്കി സ്വദേശികളായ വിദ്യാര്‍ഥിനികളുള്‍പ്പെട്ട എട്ടംഗസംഘമാണ് റാഗിങിന് നേതൃത്വം നല്‍കിയതെന്നു കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അശ്വതി പരാതിയും നല്‍കിയിട്ടുണ്ട്.


എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകളാണ് അശ്വതിയെന്ന് 19 വയസ്സുകാരി മേയ് ഒമ്പതിനാണ് ക്രൂരമായ റാഗിങിന് ഇരയായാത്. നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്സിങ്ങിനു ചേര്‍ന്നത്. എന്നാല്‍ ക്ലാസ് ആരംഭിച്ചതുമുതല്‍ മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ മാനസികപീഡനങ്ങള്‍ പതിവായിരുന്നുവെന്നും അശ്വതി പറഞ്ഞു. തന്നെ കറുത്തവളെന്നു വിളിച്ചായിരുന്നു അവര്‍ അപമാനിച്ചിരുന്നത്.

അശ്വതിയും മറ്റൊരു പെണ്‍കുട്ടിയും മെയ് 17 ന് നാട്ടില്‍ പോകുന്നതിനെ ചൊല്ലിയായിരുന്നു മെയ് 9 ന് സീനിയേഴ്‌സ് റാഗിങിന് ഇരാക്കിയതെന്ന് അശ്വതി പറഞ്ഞു. സംഭവദിവസം രാത്രി മുറിയിലെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രമഴിച്ചുവച്ചു നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ തൊഴിച്ചു താഴെയിടുകയുമായിരുന്നു. അതിനുശേഷം ബാത്ത്റൂം ക്ലീനര്‍ വായിലേക്കു തള്ളിയിറക്കി കുടിപ്പിക്കുകയായിരുന്നു.

രാസലായനി അകത്തു കടന്നതോടെ തന്റെ ബോധം നഷ്ടപ്പെട്ടുവെന്നും അശ്വതി പറഞ്ഞു. ബോധം പോയപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളെല്ലാം ഭയന്ന് അവരുടെ മുറികളിലേക്ക് ഓടിപ്പോയെന്നും പിന്നീട് മുകളിലത്തെ നിലയില്‍ നിന്നെത്തിയവര്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് അശ്വതി അഡ്വക്കേറ്റിന് നല്‍കിയ കത്തില്‍ പറയുന്നത്.

റാഗിങിനെ തുടര്‍ന്ന് അവശ നിലയിലായ അശ്വതി ബംഗളുരുവിലെ ആശുപത്രിയില്‍ അഞ്ചുദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. പിന്നീട് കോളജ് അധികൃതര്‍ മറ്റൊരു കുട്ടിക്കൊപ്പം നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ഈ സംഭവം രഹസ്യമാക്കി വെയ്ക്കാനും കോളേജ് അധികൃതര്‍ ശ്രമിച്ചതായി ആരോപണമുണ്ട്. സംഭവം പറലോകമറിഞ്ഞപ്പോള്‍ റാഗിങ് നടന്നെന്ന കാര്യം നിഷേധിച്ച കോളജ് പ്രിന്‍സിപ്പല്‍ ഇഫ്തര്‍, അശ്വതി കുടുംബപ്രശ്നങ്ങള്‍ കാരണം ഫിനോള്‍ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് അവകാശപ്പെട്ടു.

ഡി.സി.പി. സാലി ഉള്‍പ്പെടെയുള്ള പോലീസ് സംഘം ഇന്നലെ ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

01

03

04
05