ഗ്രീൻ ടീ ആരോഗ്യത്തിനു നല്ലതാണ്, പക്ഷെ ശ്രദ്ധിക്കേണ്ടത് ചിലതുണ്ട്..

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നത് കൊണ്ടാണിത്.

ഗ്രീൻ ടീ ആരോഗ്യത്തിനു നല്ലതാണ്, പക്ഷെ ശ്രദ്ധിക്കേണ്ടത് ചിലതുണ്ട്..

തലവേദന മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങളുടെ ഒറ്റമൂലിയായി ചൈനീസ് നാട്ടുവൈദ്യം  ഗ്രീൻ ടീയെ ശുപാർശ ചെയ്യുന്നു. വൈറ്റമിൻ ബി, ഫോളേറ്റ് , പൊട്ടാസിയം മഗ്നീഷ്യം, കഫീൻ എന്നിവ അടങ്ങിയ ഗ്രീൻ ടീ ആരോഗ്യത്തിനു ഏറെ ഉത്തമമാണെന്നുള്ളതിന് രണ്ടു അഭിപ്രായവുമില്ല. മറ്റ് ചായയിൽ നിന്നും ഗ്രീൻ ടീ ഔഷധമൂല്യമുള്ളതാകുന്നത് അത് സംസ്ക്കരിക്കുന്ന രീതിയിലാണ്.

അമിതവണ്ണം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ തടയുന്നതിനും, ക്യാൻസർ, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുടെ ഫലപ്രദമായ ചികിൽസയ്ക്കും ഗ്രീൻ ടീ യുടെ ഉപയോഗം പ്രയോജനം ചെയ്യുന്നു.


2015ൽ ബ്രിട്ടീഷ് ഡയറ്റിക് അസോസിയേഷൻ ഗ്രീൻ ടീ യുടെ ക്യാൻസർ പ്രതിരോധ ശക്തിയെ കുറിച്ച് നടത്തിയ പഠനത്തില്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങളെ കുറിച്ചു വിവരിക്കുന്നുണ്ട്. ക്യാൻസർ ചികിൽസയ്ക്ക് ഉപയോഗിക്കുന്ന ഹെർസെപ്റ്റിൽ എന്ന മരുന്ന് ഗ്രീൻ ടീ യോടൊപ്പം ഉപയോഗിക്കുമ്പോൾ ഏറെ ഫലപ്രദമാണ് എന്ന് ഇവര്‍ കണ്ടെത്തിയിട്ടുണ്ട് എന്നാൽ ,ശാസ്ത്രീയമായ അംഗീകാരം ഈ വാദത്തിനു ഇനിയും ലഭിച്ചിട്ടില്ല.

ഗ്രീൻ ടീ യിൽ അടങ്ങിയിരിക്കുന്ന കഫീൻ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നത് കൊണ്ടാണിത്. അധിക നേരം ഗ്രീൻ ടീ ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ചാൽ അതിലടങ്ങിയ കഫീനിന്റെ ഗുണം കുറയും. ശരിയായ ചൂടിൽ ശരിയായ അളവിൽ ഗ്രീൻ ടീ ഉണ്ടാക്കുന്നതിലാണ് കാര്യമെന്നു സാരം. രക്തധമനികളുടെ പ്രവർത്തനത്തിനെ ഉത്തേജിപ്പിക്കുക വഴി അൾഷിമേഴ്സ് രോഗത്തിന്റെ കാഠിന്യത്തെ ഒരു പരിധി വരെ ചെറുക്കുവാനും ഇതിനു കഴിയും.

വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഗ്രീന്‍ ടീ വേണ്ട പ്രയോജനം നല്‍കില്ല എന്ന് മാത്രമല്ല, ചിലപ്പോള്‍ മറ്റു ചില അസ്വസ്ഥതകള്‍ക്കും കാരണവുമായേക്കാം. ഗ്രീന്‍ ടീ വെറുവയറ്റില്‍ രാവിലെ തന്നെ കുടിയ്ക്കരുത്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഡീഹൈഡ്രേഷന്‍ വരുത്താനുള്ള സാധ്യത ഏറെയാണ്‌. തന്മൂലം ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കപ്പെടുകയും ചെയ്തേക്കാം. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതു വയറിനേയും കരളിനെയും ബാധിക്കും. ശരീരം വല്ലാതെ തണുപ്പുള്ളതാക്കുമെന്നും ചൈനീസ് ചികിത്സാശാസ്ത്രം പറയുന്നു.


ഏതെങ്കിലും, ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലത്, ഭക്ഷണ ശേഷമുള്ള ഇടവേളകളില്‍ ഇതു ആസ്വദിക്കുക എന്നുള്ളതാണ്. അല്ലെങ്കില്‍, വൈറ്റമിന്‍ ബി1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് ബാധിയ്ക്കും. ഈ ഔഷധ പാനീയം, ശരിയായ രീതിയില്‍, ശരിയായ അളവില്‍ ഭക്ഷണ രീതിയുടെ ഭാഗമാക്കു, തീര്‍ച്ചയായും ആരോഗ്യത്തിനു പ്രകടമായ നല്ല വ്യത്യാസങ്ങള്‍ ഉണ്ടാകും.

Story by