മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ നിയമ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം

സ്‌കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കും. മാത്രമല്ല സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കുകയും ചെയ്യും

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ നിയമ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: അടച്ചു പൂട്ടാന്‍ ഉത്തരവിട്ട കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ നിയമ തടസമില്ലെന്ന് നിയമ സെക്രട്ടറിയുടെ ഉപദേശം. നിയമസഭ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണമെന്നും നിയമോപദേശം നല്‍കി. സ്‌കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കും. മാത്രമല്ല സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കുകയും ചെയ്യും.


സ്‌കൂള്‍ ഏറ്റെടുക്കുന്നത് മൂലം സര്‍ക്കാരിനുണ്ടാകുന്ന ബാധ്യതയുടെ കണക്ക് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഇന്നലെ പറഞ്ഞിരുന്നു. സ്‌കൂള്‍ പൂട്ടാതിരിക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടിയത്.


സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എഇഒയ്ക്ക് അനുവദിച്ചിരിക്കുന്ന സമയ പരിധി ഇന്ന് അവസാനിക്കും. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Story by
Read More >>