പാഠപുസ്തക അച്ചടി ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രസുകള്‍ക്ക് ; 75 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കും

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അച്ചടി ജോലികളും, സര്‍ക്കാര്‍ പാഠ പുസ്തകത്തിന്റേയും അച്ചടി ജോലികള്‍ കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി, സര്‍ക്കാര്‍ പ്രസ്എന്നി സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും അച്ചടി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കാവൂ എന്നായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് 2011 സെപ്തംബര്‍ രണ്ടിന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത് റദ്ദാക്കിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അച്ചടി ജോലികള്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ തുടങ്ങിയത്.

പാഠപുസ്തക അച്ചടി ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രസുകള്‍ക്ക് ; 75 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കും

കോഴിക്കോട്:  സ്‌കൂള്‍ പാഠപുസ്തകം  അച്ചടി ഈ വര്‍ഷം മുതല്‍ വീണ്ടും സര്‍ക്കാര്‍ പ്രസുുകളില്‍ നടത്തും. 2011 ലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിച്ച് കെ.ബി.പി.എസ്സിനും സ്വകാര്യ പ്രസുകാര്‍ക്കും പാഠപുസ്തകം അച്ചടിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍   അനുമതി നല്‍കിയിരുന്നു. ഇത് റദ്ദാക്കി അടുത്ത വര്‍ഷത്തേക്കുള്ള  പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 2017 വര്‍ഷത്തേക്ക് ആവശ്യമായ 75 ലക്ഷം പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസിലാണ് ഇനി അച്ചടിക്കുക.


2008- 2009 നു ശേഷം സര്‍ക്കാര്‍ പ്രസുകള്‍ക്ക് പാഠപുസ്തക അച്ചടി നല്‍കിയിട്ടില്ല. മള്‍ട്ടി കളര്‍ സൗകര്യങ്ങളടക്കം വിവിധ സര്‍ക്കാര്‍ പ്രസിലുണ്ടായിട്ടും അച്ചടി ജോലികള്‍ സര്‍ക്കാര്‍ പ്രസിന് നല്‍കിയിരുന്നില്ല. സമയത്തിന് പുസ്തകം അച്ചടിച്ച് നല്‍കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അച്ചടി ജോലികളും, സര്‍ക്കാര്‍ പാഠ പുസ്തകത്തിന്റേയും അച്ചടി ജോലികള്‍ കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി, സര്‍ക്കാര്‍ പ്രസ്എന്നി സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും അച്ചടി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കാവൂ എന്നായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് 2011 സെപ്തംബര്‍ രണ്ടിന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത് റദ്ദാക്കിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അച്ചടി ജോലികള്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ പ്രസുകളില്‍ പാഠപുസ്തകങ്ങള്‍ നല്ല വിധത്തില്‍ അടിക്കാന്‍ കഴിയുമെന്നതിനാല്‍ അച്ചടി സര്‍ക്കാര്‍ പ്രസുകള്‍ക്ക് തന്നെ നല്‍കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നതാണ്.