സോളാര്‍ നായിക സരിതയെ ചലച്ചിത്രനടി സരിതയാക്കി ഗൂഗിള്‍

പ്രശസ്ത ചിത്രം 'കാതോടുകാതോര'ത്തില്‍ അഭിനയിച്ചിരിക്കുന്നത് സരിത എസ് നായര്‍ എന്നാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്ന വിവരം. ചിത്രത്തോടനുബന്ധിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ലഭിക്കുന്നത് സോളാര്‍ സരിതയുടെ ചിത്രങ്ങളും

സോളാര്‍ നായിക സരിതയെ ചലച്ചിത്രനടി സരിതയാക്കി ഗൂഗിള്‍

വിവാദനായിക സരിതയെ ചലച്ചിത്രനടി സരിതയാക്കി ഗൂഗിള്‍. ജോണ്‍ പോളിന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത പ്രശസ്ത ചിത്രം 'കാതോടുകാതോര'ത്തില്‍ അഭിനയിച്ചിരിക്കുന്നത് സരിത എസ് നായര്‍ എന്നാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്ന വിവരം. ചിത്രത്തോടനുബന്ധിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ലഭിക്കുന്നത് സോളാര്‍ സരിതയുടെ ചിത്രങ്ങളും .

തെന്നിന്ത്യയിലെ പ്രമുഖ നടിയും നടന്‍ മുകേഷിന്റെ മുന്‍ ഭാര്യയും ആയിരുന്ന സരിതയാണ് കാതോടുകാതോരത്തിലെ നായിക. ചിത്രത്തിലെ അഭിനേതാക്കളുടെ ലിസ്റ്റില്‍ മമ്മൂട്ടിക്കും നെടുമുടി വേണുവിനും ലിസിക്കും ഒപ്പം ഗൂഗിള്‍ കൊടുത്തിരിക്കുന്നത്‌ സോളാര്‍ സരിതയുടെ ചിത്രവും പേരുമാണ്. മുന്‍പും പലതവണ ഗൂഗിള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നതായി പരാതികള്‍ വന്നിട്ടുണ്ട്.