തന്നെ ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നെന്ന് പത്തനാപുരം എം എല്‍ എ ഗണേഷ് കുമാര്‍

"തെരഞ്ഞെടുപ്പ് കാലത്ത് സലിം കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളൊക്കെ തന്നെ സഹായിക്കാന്‍ ചെയ്തതാണെന്നേ വിശ്വസിക്കുന്നുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്?'

തന്നെ ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നെന്ന് പത്തനാപുരം എം എല്‍ എ ഗണേഷ് കുമാര്‍

തന്റെ പ്രചരണ വേദിയില്‍ മോഹന്‍ലാല്‍ വന്നതിനെത്തുടര്‍ന്ന് സലിംകുമാര്‍ സൃഷ്‌ടിച്ച വിവാദം തനിക്ക് ഗുണമാണ് ചെയ്തതെന്നും പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നെന്നും പത്തനാപുരം എം എല്‍ എ ഗണേഷ്കുമാര്‍.

ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ ‘അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു. സിനിമാതാരങ്ങള്‍ മത്സരിക്കുന്നിടത്ത് അവര്‍ക്കെതിരായി ‘അമ്മ’ അംഗങ്ങള്‍ പ്രചാരണത്തിന് പോകരുതെന്ന സംഘടനയുടെ അപ്രഖ്യാപിത നിര്‍ദേശം മോഹന്‍ലാല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എന്നാല്‍ സംഘടനയിലെ അംഗങ്ങള്‍ പ്രചരണത്തിന് പോകുന്നതില്‍ തെറ്റൊന്നുമില്ല എന്നായിരുന്നു അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ഉള്‍പ്പടെയുള്ള പല താരങ്ങളും പ്രതികരിച്ചത്.


"തെരഞ്ഞെടുപ്പ് കാലത്ത് സലിം കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളൊക്കെ തന്നെ സഹായിക്കാന്‍ ചെയ്തതാണെന്നേ വിശ്വസിക്കുന്നുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്? എന്നെ സഹോദരനെപ്പോലെ കാണുന്ന മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നതില്‍ എന്താണ് വിവാദം?"- ഗണേഷ് കുമാര്‍ ചോദിക്കുന്നു. താരസംഘടനയായ ‘അമ്മ’യുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പങ്കെടുക്കാത്ത സലിംകുമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നും ഗണേഷ് പരിഹസിച്ചു.

Read More >>