ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി

ഒമാനില്‍ എണ്ണ വിതരണ പൈപ്പ്ലൈന്‍ കരാര്‍ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളിലാണ് ഗള്‍ഫാര്‍ മുഹമ്മദലിയെ ശിക്ഷിക്കുന്നത്.

ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി

മസ്‌കറ്റ്: പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി. ഒമാനിലെ എണ്ണ കമ്പനിയുമായി ബന്ധപ്പെട്ടുള്ള അഴിമതി കേസിലാണ് ഗള്‍ഫാര്‍ മുഹമ്മദലി ജയിലിലാകുന്നത്. റംസാന്‍ മാസത്തോടനുബന്ധിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് ജയില്‍ മോചിതനായത്.

ഒമാനില്‍ എണ്ണ വിതരണ പൈപ്പ്ലൈന്‍ കരാര്‍ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളിലാണ് ഗള്‍ഫാര്‍ മുഹമ്മദലിയെ ശിക്ഷിക്കുന്നത്.

ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ആണ് തൃശൂര്‍ തളിക്കുളം സ്വദേശിയായ മുഹമ്മദലി. ഒമാന്‍ സര്‍ക്കാരിന്റെ സിവില്‍ ഓര്‍ഗര്‍ ഗ്രേഡ് ത്രീ പുരസ്‌കാരം ലഭിച്ചിരുന്നു. 2013 നവംബര്‍ മാസത്തിലാണ് കേസ് പുറത്ത് വരുന്നത്.

2014 മാര്‍ച്ചിലാണ് മസ്‌കറ്റ് ക്രിമിനല്‍ കോടതി മുഹമ്മദ് അലിയെ 15 വര്‍ഷം തടവിന് ശിക്ഷിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്നു മുഹമ്മദ് അലി. മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചനം.

Story by
Read More >>