മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കാന്‍ കാത്തിരിക്കുന്ന പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ മന്ത്രി ജി സുധാകരന്‍

മഴക്ക് മുന്‍പേ മെയ് പതിനഞ്ചോടെ ചെയ്യാമായിരുന്ന കാര്യങ്ങള്‍ നീട്ടി വക്കുകയും അത് മഴക്കാലത്ത് ചെയ്ത് സാമ്പത്തിക നഷ്ടവും യാത്രാക്ലേശവുമുണ്ടാക്കി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കാന്‍ കാത്തിരിക്കുന്ന പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ മന്ത്രി ജി സുധാകരന്‍

മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കാന്‍ കാത്തിരിക്കുന്ന പൊതുമരാമത്ത് വകുപ്പിലെ ഇത്തിള്‍ക്കണ്ണികളായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ മന്ത്രി ജി സുധാകരന്‍. റോഡ് വെട്ടിപ്പൊളിച്ച് കുളമാക്കിയശേഷം അത് പഴയ സ്ഥിതിയിലാക്കാത്തതിനെ തുടര്‍ന്ന് മഴ കഴിയുന്ന ഓഗസ്റ്റ് 15 വരെ റോഡ് വെട്ടിപ്പൊളിക്കരുതെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് സുധാകരന്‍ നല്‍കിയിരുന്നു. നിര്‍ദ്ദേശം നിലനില്‍ക്കുകയാണെങ്കിലും സംസ്ഥാന ജല അതോറിറ്റിയുടെയും വൈദ്യുതി വകുപ്പിന്റേയും അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റോഡ് പൊളിക്കേണ്ടതിന്റെ ആവശ്യകതയാണ് സുധാകരന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ അത് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറയുന്നു.


മഴക്ക് മുന്‍പേ മെയ് പതിനഞ്ചോടെ ചെയ്യാമായിരുന്ന കാര്യങ്ങള്‍ നീട്ടി വക്കുകയും അത് മഴക്കാലത്ത് ചെയ്ത് സാമ്പത്തിക നഷ്ടവും യാത്രാക്ലേശവുമുണ്ടാക്കി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുകൊണ്ട് ഇത്തവണ മഴ കുറയുന്ന ഓഗസ്റ്റ് 15 വരെ പിബ്ലിയുഡി റോഡുകളും നാഷണല്‍ ഹൈവേയും വെട്ടിപ്പൊളിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിന് ജനങ്ങളുടെയിടയില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി സൂചിപ്പിച്ചു.

ഇത്രയൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരില്‍ നിന്നും റോഡ് വെട്ടിപ്പൊളിക്കാനുള്ള നീക്കങ്ങളുണ്ടായെന്നും അവര്‍ക്കെതിരെ നടപടിയെടുത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ നാട്ടില്‍ വ്യാപകമായി പൊട്ടാന്‍ തുടങ്ങിയത്. പൈപ്പിട്ടതിലുള്ള തകരാറും പൈപ്പിന്റെ ഗുണമേന്മക്കുറവുമൊക്കെയാണ് ഇതിന് കാരണമെന്നും സുധാകരന്‍ പറയുന്നു. ഉടന്‍തന്നെ റോഡ് നെടുകയും കറുകയും വെട്ടിപ്പൊളിച്ചില്ലെങ്കില്‍ ജലവിതരണം തടസ്സപ്പെടുമെന്ന വാദവുമായി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയും ചെയ്തു. ഇവരുടെ പുറകില്‍ റോഡ് വെട്ടിപ്പൊളിക്കാനാഗ്രഹിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ ലോബിയാണെന്നുള്ളത് വ്യക്തമാണ്. കാര്യം ശരിയായി മനസ്സിലാക്കാതെ ചില പൊതുപ്രവര്‍ത്തകരും ഈ കാര്യത്തില്‍ ധൃതി കാണിക്കുന്നുണ്ടെന്നും സുധാകരന്‍ പറയുന്നു.

വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ ഒരു റോഡിലെ പൈപ്പ് പൊട്ടിയാല്‍ നിയമപ്രകാരം റോഡ് വെട്ടിപ്പൊളിച്ച് അത് റിപ്പയര്‍ ചെയ്യാന്‍ അനുവാദം ചോദിച്ചു കൊണ്ട് അടിയന്തിരമായി പൊതുമരാമത്ത് വകുപ്പിന് ഒരു കത്ത് കൊടുക്കേണ്ടതുണ്ടെന്നും ഒരിടത്തും ഇവര്‍ ഇത് ചെയ്യുന്നതായി കാണുന്നില്ലെന്നു അത് കൊടുക്കാത്തത് കൊണ്ടാണ് പി.ഡബ്ലിയു.ഡി. എഞ്ചിനീയര്‍മാര്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ ഇത്തവണ സമ്മതിക്കാതിരുന്നത്.
.
ഒടുവില്‍ ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി. തോമസ് എന്നെ ബന്ധപ്പെട്ടു. എ.കെ.ജി. സെന്ററില്‍ നിന്നും ഇത് എന്റെ ശ്രദ്ധയില്‍ പെടുത്തി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി. ഇതിനെ തുടര്‍ന്ന് പി.ഡബ്ലിയു.ഡി. ഗവ: സെക്രട്ടറിയെയും ജലവിഭവ വകുപ്പ് ഗവ: സെക്രട്ടറിയെയും ഒരുമിച്ച് വിളിച്ചു വരുത്തി ചര്‍ച്ച നടത്തി കേരളമാകെ ബാധകമായ ഒരു തീരുമാനമെടുത്തു.
.
കടിവെള്ളം മുട്ടുന്ന രീതിയില്‍ പൈപ്പ് പൊട്ടിയാല്‍ പൊതുവായിട്ടുള്ള നിരോധനത്തിന് ഇളവ് നല്‍കിക്കൊണ്ട് അവിടെ റോഡ് മുറിച്ച് പൈപ്പ് റിപ്പയര്‍ ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ്. അതിന് വേണ്ടി ജലവിഭവ എഞ്ചിനീയര്‍ ഒരു റിപോര്‍ട്ട് കൊടുക്കേണ്ടത് മര്യാദയാണ്. അത് കൊടുത്തിരിക്കണം.

പി.ഡബ്ലിയു.ഡി. എസ്റ്റിമേറ്റ് എടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ റോഡ് കുഴിച്ച് പൈപ്പ് ശരിയാക്കിയതിന് ശേഷം ഉടന്‍ തന്നെ റോഡ് പഴയ രൂപത്തിലാക്കണം എന്നുള്ള ധാരണയില്‍ ജലവിതരണത്തിന് റോഡ് അത്യാവശ്യത്തിന് മുറിക്കേണ്ടി വന്നാന്‍ മുറിക്കുന്നതിന് പ്രത്യേകം അനുമതി നല്‍കി ഉത്തരവിട്ടിട്ടുണ്ട്- സുധാകരന്‍ പറയുന്നു.