ഫ്രഞ്ച് ഓപ്പണ്‍: മുഗുരുസയ്ക്ക് കിരീടം

സ്കോര്‍ 7-5, 6-4

ഫ്രഞ്ച് ഓപ്പണ്‍:  മുഗുരുസയ്ക്ക് കിരീടം

പാരീസ്: സ്പെയ്നിന്റെ ഗാര്‍ബിന്‍ മുഗുരുസയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സംഗിള്‍സ് കിരീടം.

നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് മുഗുരുസ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 7-5, 6-4. 1998ല്‍ അരാന്താ സാഞ്ചസ് വികാറിയോ മോണിക്ക സെലസിനെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുന്ന ആദ്യ സ്പാനിഷ് വനിതാ താരമാണ് മുഗുരുസ.

കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലില്‍ സെറിന വില്യംസിനോടേറ്റ തോല്‍വിയ്ക്കുള്ള മധുര പ്രതികാരം കൂടിയായി മുഗുരസയുടെ വിജയം.

Story by
Read More >>