251 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം 28 മുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നു

ഫോണിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാകും ഫ്രീഡം 251 ലഭ്യമാകുക. ഫോണ്‍ കൈപ്പറ്റുമ്പോള്‍ പണം നല്‍കാവുന്ന തരത്തില്‍ ക്യാഷ്-ഓണ്‍-ഡെലിവറി സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്.

251 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം 28 മുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ റിംഗിംഗ് ബെല്‍സ് കമ്പനിയുടെ 'ഫ്രീഡം 251' സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ 28 മുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നു. ജൂണ്‍ 28ന് ഫോണ്‍ അയച്ചുതുടങ്ങുമെന്നും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്‍കി ഫോണ്‍ കൈപ്പറ്റാമെന്നും കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ മാധ്യമങ്ങളെ അറിയിച്ചു. ഫോണിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാകും ഫ്രീഡം 251 ലഭ്യമാകുക. 

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന അവകാശവാദവുമായി ഫിബ്രവരിയിലാണ് റിംഗിങ് ബെല്‍സ് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്ക് ചെയ്യാനായി കമ്പനി സൈറ്റും തുറന്നിരുന്നു. ഏകദേശം  30,000 പേരോളം പണമടച്ച് ഫോണ്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍  251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുക അസാധ്യമാണെന്നും . മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ് ഫ്രീഡം 251 എന്ന വാദവുമായെത്തിയെ സ്മാര്‍ട്ട്‌ഫോണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സംശയമുയര്‍ത്തുകയും ചെയ്തതോടെ  പണമടച്ചവര്‍ക്ക് പണം തിരികെ നല്‍കാന്‍ കമ്പനി നിര്‍ബന്ധിതരായി.

ഇപ്പോള്‍ ഫോണ്‍ കൈപ്പറ്റുമ്പോള്‍ പണം നല്‍കാവുന്ന തരത്തില്‍ ക്യാഷ്-ഓണ്‍-ഡെലിവറി സംവിധാനം ഒരുക്കി കമ്പനി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെ ഏഴു കോടിയിലേറെ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്ന് റിംഗിംഗ് ബെല്‍സ് അവകാശപ്പെടുന്നു.

Read More >>