ഫ്ലോറിഡയിലെ നിശാക്ലബിലെ വെടിവയ്പ്: കൊലയാളിയുടെ ഭാര്യയ്ക്ക് എല്ലാമറിയാമായിരുന്നു

വെടിവയ്പിനു പിന്നാലെ ഐഎസ് അനുഭാവ ട്വിറ്ററിൽ അക്രമിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഒമറിന് ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചില്ലയെന്നാണ് സൂചന.

ഫ്ലോറിഡയിലെ നിശാക്ലബിലെ വെടിവയ്പ്: കൊലയാളിയുടെ ഭാര്യയ്ക്ക് എല്ലാമറിയാമായിരുന്നു

ഒർലാൻഡോ: യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പിനെക്കുറിച്ച് കൊലയാളി ഒമർ സാദിഖ് മാറ്റീന്റെ ഭാര്യ നൂർ സൽമാന് അറിവുണ്ടായിരുന്നതായും ആക്രമണത്തിനു മുൻപായി ഭർത്താവിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ  ശ്രമിച്ചിരുന്നതയും റിപ്പോര്‍ട്ട്‌. പോലീസ് ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങികഴിഞ്ഞു.അതേസമയം, വെടിവയ്പിനു പിന്നാലെ ഐഎസ് അനുഭാവ ട്വിറ്ററിൽ അക്രമിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഒമറിന് ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചില്ലയെന്നാണ് സൂചന.

നിശാക്ലബിൽ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ വിനോദസ‍‍ഞ്ചാരകേന്ദ്രമായ ഒർലാൻഡോയിലെ ‘പൾസ്’ ക്ലബിൽ അതിക്രമിച്ചു കടന്ന തോക്കുധാരിയായ ഒമര്‍ ചുറ്റുപാടും വെടിയുതിർക്കുകയായിരുന്നു.