മധ്യ യൂറോപ്പില്‍ വെള്ളപ്പൊക്ക കെടുതിയില്‍ വന്‍ നാശനഷ്ടം

മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 20 പേര്‍ മരിച്ചു

മധ്യ യൂറോപ്പില്‍ വെള്ളപ്പൊക്ക കെടുതിയില്‍ വന്‍ നാശനഷ്ടം ഫ്രാന്‍സും ജര്‍മനിയുമുള്‍പ്പെടെ ഏഴോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും.  ദുരിതം വിതച്ചകനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 20 പേര്‍ മരിച്ചുതായതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. കനത്ത മഴ അടുത്ത രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ബെല്‍ജിയം, ഓസ്ട്രിയ, നെതര്‍ലണ്ട്, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വെള്ളപ്പൊക്ക ദുരിതമുണ്ടെങ്കിലും ഫ്രാന്‍സിനെയും ജര്‍മ്മനിയെയുമാണ് അത് ഏറ്റവും ബാധിച്ചത്.

പാരിസില്‍ മെട്രോ തീവണ്ടി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പലയിടത്തും സ്‌കൂളുകളും പാര്‍ക്കുകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. ദുരിത മേഖലകളില്‍ അടിയന്തര സഹായമെത്തിക്കുമെന്ന് പ്രസിഡന്റ് ഫ്രാങ്‌സാ ഓലണ്ട് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതത്തിപ്പെട്ട് ഫ്രാന്‍സിലും ജര്‍മ്മനിയിലുമായി മാത്രം ഇതുവരെ പതിനഞ്ചിലേറെപ്പേര്‍ മരിച്ചു. ജര്‍മ്മനിയില്‍ വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നഗരത്തിലെ പ്രശസ്തമായ സീന്‍ നദിക്കരയിലെ ലൂവ്‌റ്   മ്യൂസിയത്തിലേക്കു വെള്ളം കയറാന്‍ സാധ്യതയുള്ളതുകൊണ്ട് അമൂല്യ വസ്ഥുക്കള്‍ ഭൂഗര്‍ഭ നിലവറകളിലേക്കു നീക്കിത്തുടങ്ങി. ദാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ മൊണാലിസയടക്കമുള്ള ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ലൂവ്‌റിലാണ്. 2,50,000 അമൂല്യ വസ്തുക്കളാണ് ഇവിടെയുള്ളത്.

Story by
Read More >>