"നോ കോസ്റ്റ് ഇഎംഐ' എന്ന പുതിയ സേവനവുമായി ഫ്‌ളിപ്പ്കാര്‍ട്ട്

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ ഇഎംഐ ഓപ്ഷനിലൂടെ സാധനങ്ങള്‍ വാങ്ങുകയും അത് ഇന്‍സ്റ്റാള്‍മെന്‍റ് ആയി അടക്കാവുന്നതുമാണ്. പ്രോസസിങ്ങ് ഫീസ്, ഡൗണ്‍ പേയ്‌മെന്റ്, പലിശ ഇതിനൊന്നും പണം നല്‍കേണ്ടതില്ല.

"നോ കോസ്റ്റ് ഇഎംഐ

ഇ-കൊമേഴ്സ്‌ ഷോപ്പിംഗ് വെബ്‌സൈറ്റ് ആയ ഫ്‌ളിപ്പ്കാര്‍ട്ട് "നോ കോസ്റ്റ് ഇഎംഐ' എന്ന പുതിയ സംവിധാനം അവതരിപ്പിക്കുന്നു. ഇതില്‍ ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ ഇഎംഐ ഓപ്ഷനിലൂടെ സാധനങ്ങള്‍ വാങ്ങുകയും അത് ഇന്‍സ്റ്റാള്‍മെന്‍റ് ആയി അടക്കാവുന്നതുമാണ്.

ഈ സംവിധാനത്തില്‍  ഉപഭോക്താക്കളുടെ പ്രോസസിങ്ങ് ഫീസ്, ഡൗണ്‍ പേയ്‌മെന്റ്, പലിശ ഇതിനൊന്നും പണം നല്‍കേണ്ടതില്ല. ഉപഭോക്താക്കള്‍ക്ക് തീര്‍ച്ചയായും താങ്ങാന്‍ കഴിയുന്നതാണ് 'നോ കോസ്റ്റ് ഇഎംഐ' പദ്ധതിയെന്നാണ്  ഫ്‌ളിപ്പ്കാര്‍ട്ട് കസ്റ്റമര്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഹെഡ്ഡ് മായങ്ക് ജെയ്ന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബജാജ് ഫിന്‍ സെര്‍വ്വുമായി ചേര്‍ന്നാണ് ഫ്ലിപ്പ്കാര്‍ട്ട്  ഈ സേവനത്തിനു തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാന്‍ മാത്രമാണ് ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കിയിരിക്കുന്നത്.

Read More >>