ഫ്ലിപ്പ്കാര്‍ട്ടിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ചു ഇ-കൊമേഴ്സ് ലോകം

വ്യാപാര നയങ്ങളില്‍ ഫ്ലിപ്പ്കാര്‍ട്ട് ഏകപക്ഷീയ മാറ്റങ്ങള്‍ മാത്രം നടപ്പാക്കുന്നു എനും ഇതില്‍ പ്രതിഷേധിച്ച് ഒന്നുകില്‍ ഫ്ലിപ്പ്കാര്‍ട്ടുമായുള്ള കരാര്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ കരാര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സാധാനങ്ങളുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കുകയോ ചെയ്യുമെന്നാണ് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ അവകാശപ്പെടുന്നത്.

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ചു ഇ-കൊമേഴ്സ് ലോകം

ഫ്ലിപ്പ്കാര്‍ട്ടിനെതിരെ  ഇ-കൊമേഴ്സ് രംഗത്ത്‌ ശക്തമായ പ്രതിഷേധം. ഓണ്‍ലൈന്‍ കച്ചവടം നടത്തുന്ന ചെറു കമ്പനികളെ പ്രതിനിധീകരിച്ചു രണ്ടു സംഘടനകള്‍ ഫ്ലിപ്പ്കാര്‍ട്ടിനെതിരെ കഴിഞ്ഞ വാരം രംഗത്തെത്തി. വ്യാപാര നയങ്ങളില്‍ ഫ്ലിപ്പ്കാര്‍ട്ട് ഏകപക്ഷീയ മാറ്റങ്ങള്‍ മാത്രം നടപ്പാക്കുന്നു എനും ഇതില്‍ പ്രതിഷേധിച്ച് ഒന്നുകില്‍ ഫ്ലിപ്പ്കാര്‍ട്ടുമായുള്ള കരാര്‍ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ കരാര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സാധാനങ്ങളുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കുകയോ ചെയ്യുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.


ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ വില്‍പ്പന വിലയുടെ നിശ്ചിത ശതമാനം വെബ്സൈറ്റിന് നല്‍കണമെന്നതാണ് വ്യവസ്ഥ. അടുത്തിടെയാണ് ഈ നിരക്കുകളില്‍ ഫ്ലിപ്പ്കാര്‍ട്ട് മാറ്റം വരുത്തിയത്. ചില വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചത്. ഇതിന് പുറമെ ഉപഭോക്താക്കള്‍ തിരികെ നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ റിവേഴ്സ് ഷിപ്പിങ് ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. ജൂണ്‍ 20 മുതല്‍ പുതിയ നിരക്കുകള്‍ വ്യാപാരികളില്‍ നിന്ന് ഇടാക്കിത്തുടങ്ങും. ഇതിനെതിരെ 90,000ല്‍ അധികം വരുന്ന ഫ്ലിപ്പ്കാര്‍ട്ട് വ്യാപാരികളില്‍ ആയിരത്തോളം സ്ഥാപനങ്ങളാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം വ്യാപിക്കുമെന്നാണ് സൂചന.

അതേസമയം ഫ്ലിപ്പ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണ്‍ ഈ അവസരത്തെ പരമാവധി മുതലെടുക്കുകയാണ്. വ്യാപാരികളില്‍ നിന്ന് ആമസോണ്‍ റിവേഴ്സ് ശിപ്പിങ് ചാര്‍ജ്ജ് ഇടാക്കുന്നില്ല. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളടക്കം വ്യാപകമായി വിറ്റുപോകുന്ന വിഭാഗങ്ങള്‍ക്ക് കമ്മീഷന്‍ നിരക്ക് കുറയ്ക്കുകയും ചെയ്തു. ഫ്ലിപ്പ്കാര്‍ട്ട് നിരക്ക് കൂട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ആമസോണിന്റെ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പുറത്തുവന്നത്. വ്യാപാരികള്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ തയ്യാറായാല്‍ കൂടുതല്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും കഴിയും.

Read More >>