ട്രോളിംഗ് നിരോധന കാലത്തും കേരളത്തിൽ മത്സ്യം യഥേഷ്ടം ; വിപണിയില്‍ ലഭിക്കുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന 'വിഷം ' ചേര്‍ത്ത മത്സ്യം

ട്രോളിങ്ങ് നിരോധന സമയത്ത് മത്സ്യ വാഹനങ്ങളില്‍ നടത്തുന്ന പരിശോധന ഈ വര്‍ഷം തുടങ്ങിയിട്ടില്ലെന്നും അടുത്ത ബുധനാഴ്ച്ച മുതല്‍ പരിശോധന തുടങ്ങുമെന്നും ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഏലിയാമ്മ നാരദ ന്യൂസിനോട് പറഞ്ഞു. സാമ്പിള്‍ എടുത്ത് ലാബിലേക്ക് പരിശോധനക്കായി അയക്കുകയാണ് ചെയ്യുന്നത്. ലാബിലെ ഫലം വന്ന ശേഷമെ മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുകയുള്ളു.

ട്രോളിംഗ് നിരോധന കാലത്തും കേരളത്തിൽ മത്സ്യം യഥേഷ്ടം  ; വിപണിയില്‍ ലഭിക്കുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന

കോഴിക്കോട് : സംസ്ഥാനത്തെ മത്സ്യ വിപണിയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ സുലഭം . 47 ദിവസത്തെ ട്രോളിംഗ് നിരോധനം  ആരംഭിച്ചതോടെയാണ് ഫോര്‍മാലിന്‍ ചേര്‍ത്ത ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കേരളത്തിലെത്താന്‍ തുടങ്ങിയത് . നിരോധന കാലത്ത് കേരളത്തില്‍ വില്‍ക്കാന്‍ മാസങ്ങള്‍ക്ക് മുമ്പെ രാസ വസ്തുക്കള്‍ ഇട്ട് സൂക്ഷിച്ച മത്സ്യമാണ് ഇപ്പോഴെത്തുന്നത് . മോര്‍ച്ചറികളില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ചേര്‍ക്കുന്ന ഫോര്‍മാലിന്‍ , അമോണിയ തുടങ്ങിയ രാസ വസ്തുക്കളാണ് ചേര്‍ക്കുന്നത് . ഇവ മീനില്‍ ചേര്‍ത്താല്‍ എത്ര നാള്‍ വരെ വേണമെങ്കിലും കേടു കൂടാതിരിക്കും . എന്നാല്‍ ഇവ പെട്ടെന്ന് തിരിച്ചറിയാന്‍ മാര്‍ഗമൊന്നുമില്ല .ഈ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ ഉപയോഗിച്ചാല്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകും .


തൂത്തുകുടി , കടലൂര്‍ തുറമുഖങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് മത്സ്യങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത് . വേഗം ചീയുന്ന വസ്തു എന്ന നിലയില്‍ ചെക്ക് പോസ്റ്റുകളില്‍ വാഹനം നിര്‍ത്തി അധികനേരം പരിശോധിക്കാറില്ല . പരിശോധിച്ചാലും രാസവസ്തുക്കള്‍ ചേര്‍ത്തത് എളുപ്പത്തില്‍ കണ്ടു പിടിക്കാനാകില്ല .

കഴിഞ്ഞ രണ്ടു വര്‍ഷമായി മത്സ്യത്തിന്റെ ലഭ്യതയില്‍ അറുപത് ശതമാനത്തോളം കുറവ് വന്നിട്ടുണ്ട് . എന്നാല്‍ ഈ കുറവ് വിപണിയെ ബാധിച്ചിട്ടില്ല . യഥേഷ്ടം മീന്‍ എത്തുന്നുണ്ടെന്നതാണ് വാസ്തവം .ട്രോളിംഗ് നിരോധന കാലത്ത് പോലും ഇതില്‍ കുറവ് വരാത്തത് വിഷമത്സ്യത്തിന്റെ വന്‍ തോതിലുള്ള വരവാണ് കാണിക്കുന്നത് . നിലവില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ ഒരു വര്‍ഷം വിപണിയിലെത്തിക്കുന്നത് ആറു ടണ്‍  മത്സ്യമാണ് . ടണ്‍ കണക്കിന് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ അതിര്‍ത്തി കടന്നു വരുമ്പോഴും മരുന്നിന് പോലും ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ല .

ട്രോളിങ്ങ് നിരോധന സമയത്ത് മത്സ്യ വാഹനങ്ങളില്‍ നടത്തുന്ന പരിശോധന ഈ വര്‍ഷം തുടങ്ങിയിട്ടില്ലെന്നും അടുത്ത ബുധനാഴ്ച്ച മുതല്‍ പരിശോധന തുടങ്ങുമെന്നും ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഏലിയാമ്മ നാരദ ന്യൂസിനോട് പറഞ്ഞു. സാമ്പിള്‍ എടുത്ത് ലാബിലേക്ക് പരിശോധനക്കായി അയക്കുകയാണ് ചെയ്യുന്നത്.  ലാബിലെ ഫലം വന്ന ശേഷമെ മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുകയുള്ളു.  മത്സ്യത്തില്‍ ഫോര്‍മാലിനും മറ്റും ചേര്‍ത്തു വില്‍ക്കുന്നവെന്ന നിലയില്‍ ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിയുകയുള്ളു.  കഴിഞ്ഞ വര്‍ഷം ട്രോളിങ്ങ് സമയത്ത് ഫോര്‍മാലിനും മറ്റും ചേര്‍ത്ത മത്സ്യങ്ങള്‍ കേരളത്തിൽ എത്തിയിരുന്നു എന്നും ഏലിയാമ്മ പറഞ്ഞു.

ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് ദേശീയ മത്സ്യത്തൊഴിലാളി ഫോറം  സെക്രട്ടറി ടി പീറ്റര്‍ നാരദ ന്യൂസിനോട് പറഞ്ഞു.  തൂത്തുക്കുടി, വിശാഖപട്ടണം, മഹാരാഷ്ട്രയിലെ മാല്‍വന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിഷ മത്സ്യങ്ങള്‍ കേരളത്തിലെത്തുന്നത്.   മത്സ്യബന്ധന തൊഴിലാളികളല്ല മറിച്ച് മൊത്ത വില്‍പ്പനക്കാരാണ് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വിപണിയില്‍ എത്തിക്കുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും പീറ്റര്‍ പറഞ്ഞു.

ട്രോളിംഗ് നിരോധനം വന്നു കഴിഞ്ഞാല്‍ കേരളത്തില്‍ മത്സ്യത്തിന്റെ ലഭ്യത കുറയുകയാണ് പതിവ് . എന്നാല്‍ ട്രോളിംഗ് നിരോധനം തുടങ്ങിയ ശേഷവും മത്സ്യ മാര്‍ക്കറ്റുകളില്‍ മീനിന് വലിയ ക്ഷാമം നേരിട്ടിട്ടില്ല . കേരളത്തില്‍ ജൂണ്‍ 14 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 വരെയാണ് കേരളത്തിലെ ട്രോളിംഗ് നിരോധന കാലം . മറ്റു സംസ്ഥാനങ്ങളില്‍ ട്രോളിംഗ് നിരോധനം നേരത്തെ തീരുന്നതിനാല്‍ കേരളത്തിലേക്ക് രാസ വസ്തുക്കള്‍ ചേര്‍ന്ന മത്സ്യം കൂടുതലായി വരുന്നതും ഇക്കാലത്താണ് .Story by