അവയവദാന ചരിത്രത്തിലെ നാഴികക്കല്ല് പരാജയപ്പെടാന്‍ കാരണം മെഡിക്കല്‍ കോളെജിലെ പിഴവ്

വൃക്ക പ്രവര്‍ത്തിക്കാതിരിക്കുന്ന ഘട്ടത്തില്‍ കൃത്രിമമായി നല്‍കുന്ന സിആര്‍ആര്‍ടി (കണ്ടിന്യൂവസ് റീനല്‍ റീപ്ലെയ്സ്മെന്റ് തെറാപ്പി) ഉപയോഗിക്കാത്തതാണ് രോഗിയുടെ നില വഷളാകാന്‍ കാരണം. മെഷീന്‍ ഉണ്ടായിരുന്നുവെങ്കിലും ഇതില്‍ ഫില്‍റ്റര്‍ ഇല്ലാത്തതിനാലാണ് ഇതുപയോഗിക്കാതിരുന്നത്. മൂന്ന് ദിവസത്തിനുശേഷം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കടമെടുത്ത് ഉപയോഗിക്കുകയായിരുന്നു.

അവയവദാന ചരിത്രത്തിലെ നാഴികക്കല്ല് പരാജയപ്പെടാന്‍ കാരണം മെഡിക്കല്‍ കോളെജിലെ പിഴവ്

തിരുവനന്തപുരം: അവയവദാന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍  ശസ്ത്രക്രിയ പരാജയപ്പെട്ടതും രോഗി മരിച്ചതും ആശുപത്രിയിലെ വീഴ്ച കാരണം. വൃക്ക   പ്രവര്‍ത്തിക്കാതിരിക്കുന്ന ഘട്ടത്തില്‍ കൃത്രിമമായി നല്‍കുന്ന സിആര്‍ആര്‍ടി (കണ്ടിന്യൂവസ് റീനല്‍ റീപ്ലെയ്സ്മെന്റ് തെറാപ്പി) ഉപയോഗിക്കാത്തതാണ് രോഗിയുടെ നില വഷളാകാന്‍ കാരണം. മെഷീന്‍ ഉണ്ടായിരുന്നുവെങ്കിലും ഇതില്‍ ഫില്‍റ്റര്‍ ഇല്ലാത്തതിനാലാണ് ഇതുപയോഗിക്കാതിരുന്നത്. മൂന്ന് ദിവസത്തിനുശേഷം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കടമെടുത്ത് ഉപയോഗിക്കുകയായിരുന്നു. അപ്പോഴേക്കും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയുടെ നില അതീവഗുരുതരമായി മാറിക്കഴിഞ്ഞിരുന്നു.


കഴിഞ്ഞ മേയ് 23നാണ് പെരുമാതുറ സ്വദേശി ബഷീര്‍ മെഡിക്കല്‍ കോളെജില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതാദ്യമായിട്ടായിരുന്നു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്. അതിനാല്‍ തന്നെ അവയവദാന ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ഈ ശസ്ത്രക്രിയയെ വിശേഷിപ്പിച്ചത്.ഇതു വിജയകരമായാല്‍ കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് കരള്‍ മാറ്റിവയ്ക്കാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ കേരളീയ സമൂഹം വളരെ പ്രതീക്ഷയോടെയാണ് ഇതിനെ വീക്ഷിച്ചത്. മറ്റു സ്വകാര്യ ആശുപത്രികളില്‍ 20 മുതല്‍ 30 ലക്ഷം വരെ ചെലവാകുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലിതിന് ഒന്നര ലക്ഷം രൂപ മാത്രമേ ചെലവാകുകയുള്ളൂ. നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കല്‍ കോളെജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. സര്‍ജറിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂടി പങ്കെടുക്കും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ശ്രുശ്രൂഷയും ചികിത്സയും (പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍) മെഡിക്കല്‍ കോളെജ് നല്‍കണം.ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ നടന്നത്. ബഷീറിന്റെ ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലായിരുന്നില്ല. കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തുമ്പോള്‍ ഇതു സാധാരണമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ രോഗിക്ക് കൃത്രിമമായി വൃക്ക പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ഒരുക്കും.

സ്വകാര്യ ആശുപത്രികളില്‍ ഈ സൗകര്യത്തോടെയാണ് ശസ്ത്രക്രിയ നടത്തുന്നത്. വൃക്ക പ്രവര്‍ത്തിക്കുന്നതിന് കൃത്രിമ സഹായം നല്‍കുന്ന ചെയ്യുന്ന മെഷീന്‍ (സിആര്‍ആര്‍ടി) മെഡിക്കല്‍ കോളെജില്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ ഫില്‍റ്റര്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് രോഗിക്ക് ഈ സൗകര്യം ലഭ്യമാക്കിയില്ല. മൂന്ന് ദിവസം കഴിഞ്ഞതോടെ രോഗിയുടെ നില വഷളായി. ശസ്ത്രക്രിയയില്‍ പങ്കാളിയായ സ്വകാര്യ ആശുപത്രിയോട് ഫില്‍റ്റര്‍ കടം ചോദിച്ചുവെങ്കിലും അവര്‍ നല്‍കിയില്ല. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും സിആര്‍ആര്‍ടി ഫില്‍റ്റര്‍ കടം വാങ്ങുകയായിരുന്നു. ഇതുപയോഗിച്ച് മൂന്നാം ദിവസമാണ് സിആര്‍ആര്‍ടി ബഷീറിന് നല്‍കിത്തുടങ്ങിയത്. എന്നാല്‍ അപ്പോഴേക്കും ബഷീറിന്റെ നില വഷളായിരുന്നു. പിന്നീട് മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ നിന്നും ഫില്‍റ്റര്‍ കടമായി നല്‍കിയതിനു നന്ദി രേഖപ്പെടുത്തി മെഡിക്കല്‍ കോളജ് അധികൃതര്‍ കത്ത് നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളജിലെ ലെറ്റര്‍ പാഡിലാണ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ.സി.യുവില്‍ നിന്നും സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കത്ത് നല്‍കിയത്.

ശസ്ത്രക്രിയ സമയത്തും അതിനുശേഷവും വൃക്കകള്‍ക്ക് പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സിആര്‍ആര്‍ടി തയാറാക്കിവയ്ക്കാത്തതും ആവശ്യമായ സമയത്ത്
ഉപയോഗിക്കാതിരുന്നതാണ് ചരിത്രത്തില്‍ ഇടം പിടിക്കുമായിരുന്ന ശസ്ത്രക്രിയ പരാജയപ്പെടാനും രോഗി മരിക്കാനും ഇടയാക്കിയത്.

Story by
Read More >>