സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ഹോമിയോ ഡോക്ടർമാർ

ഹോമിയോപതി ചികിത്സയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ഹോമിയോ ഡോക്ടർമാരുടെ പരാതി. പ്രോഗ്രസീവ് ഹോമിയോപതി ഫോറം എന്ന വാട്‌സ് അപ്പ് ഗ്രൂപ്പിനുവേണ്ടി ഡോ. വി രതീഷ് കുമാറാണ് പരാതി നൽകിയത്.

സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ഹോമിയോ ഡോക്ടർമാർ

ഹോമിയോപതി ചികിത്സയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ഹോമിയോ ഡോക്ടർമാരുടെ പരാതി. പ്രോഗ്രസീവ് ഹോമിയോപതി ഫോറം എന്ന വാട്‌സ് അപ്പ് ഗ്രൂപ്പിനുവേണ്ടി ഡോ. വി രതീഷ് കുമാറാണ് പരാതി നൽകിയത്. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് രതീഷ് കുമാർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

സാധാരണക്കാരായ രോഗികൾക്ക് അഭയകേന്ദ്രമായ ഹോമിയോപതിക്കെതിരെ ചില കേന്ദ്രങ്ങളിൽനിന്നും സാമൂഹിക മാധ്യമങ്ങളിൽനിന്നും ഏതാനം മാസങ്ങളായി വ്യാജ പ്രചരണം നടന്ന് വരുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലെ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെയും മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ ഹോമിയോ എന്ന കപട ചികിത്സാരീതിയെക്കുറിച്ച് മുൻകൂട്ടി ബോധ്യപ്പെടുത്തുവാനുള്ള ശ്രമമെന്ന നിലയിൽ നടത്തുന്ന

അഡ്രസ് കളക്ഷൻ ഫോറം പ്രചരണത്തിനെതിരെയുമാണ് പരാതി ഉയർന്നിരിക്കുന്നത്.

ഹോമിയോ ഡോക്ടർമാരും പിജി വിദ്യാർത്ഥികളും അംഗങ്ങളായ വാട്‌സ് അപ്പ് ഗ്രൂപ്പാണ് പ്രോഗ്രസീവ് ഹോമിയോപതി ഫോറമെന്നും ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിട്ടാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും പരാതിക്കാരനായ ഡോ. വി രതീഷ് നാരദ ന്യൂസിനോട് പറഞ്ഞു. ഹോമിയോ ഡോക്ടർമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നും വി രതീഷ് ആവശ്യപ്പെട്ടു.

സൈബർ സെൽ, ഡിജിപി, കെയുഎച്ച്എസ്, എൻട്രസ് കമ്മീഷണർ, ഡയറക്ടർ ഓഫ് ഹോമിയോപതി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവർക്ക് നൽകിയിരിക്കുന്ന പരാതിയുടെ പൂർണ്ണരൂപം താഴെ.
വിഷയം : ഹോമിയോപ്പതിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ സംബന്ധിച്ച്.ഇന്ത്യയിൽ നിരവധി വർഷങ്ങളായി നിലനിൽക്കുന്നതും ലോകമെങ്ങും അംഗീകരിക്കപ്പെട്ടതും സാധാരണക്കാരായ രോഗികൾക്ക് അഭയകേന്ദ്രവുമായ ചികിത്സാരീതിയായ ഹോമിയോപ്പതിക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏതാനും മാസങ്ങളായി വ്യാജപ്രചാരണങ്ങൾ നടന്നുവരികയാണ്. ലോകമെങ്ങും പ്രചാരമുള്ളതും ഭാരതസർക്കാർ അംഗീകരിച്ചതും മെഡിക്കൽ എൻട്രൻസിലെ ഉയർന്ന റാങ്കുകളുടെ അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ് കോളേജുകളിൽ ചേർന്ന് പഠനം പൂർത്തിയാക്കി നിരവധി ഡോക്ടർമാർ എല്ലാ വർഷവും പഠിച്ചിറങ്ങുന്നതും സർക്കാർ മേഖലയിലെ നിരവധി ആശുപത്രികളും സ്വകാര്യ മേഖലയിലെ ആയിരക്കണക്കിനു ക്ലിനിക്കുകളും വഴി അനേകം രോഗികൾക്ക് ആശ്വാസം പകരുന്നതുമായ ഒരു ചികിത്സാ രീതിയെ ഇത്തരത്തിൽ താറടിക്കുന്നത് എന്ത് സ്ഥാപിതതാല്പര്യങ്ങളുടെ പേരിലായാലും സർക്കാർ നിയന്ത്രിത ആരോഗ്യ സംവിധാനത്തിനെതിരെയുള്ള തുറന്ന വെല്ലുവിളിയാണ്. സർക്കാർ പദ്ധതിയായ വാക്സിനേഷനെ എതിർക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള നീക്കം പോലെ തന്നെ സർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ ഭാഗമായ ഹോമിയോപ്പതിയെക്കുറിച്ച് ഇത്തരത്തിൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരമായതിനാൽ ഉചിതമായ നടപടി അർഹിക്കുന്നു.
[caption id="attachment_25687" align="aligncenter" width="680"]പരാതിയോടൊപ്പം സമർപ്പിച്ചിരിക്കുന്ന ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലെ പോസ്റ്റ്
പരാതിയോടൊപ്പം സമർപ്പിച്ചിരിക്കുന്ന ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലെ പോസ്റ്റ്[/caption]

ഇത്തരം പ്രചാരണങ്ങളുടെ ഭാഗമായി 2016-ലെ കേരള മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികളുടെ മേൽ വിലാസവും മറ്റു സ്വകാര്യ വിവരങ്ങളും ശേഖരിക്കുന്നതിനും അവരെ ഹോമിയോപ്പതിക്കെതിരെ അയഥാർത്ഥവും സത്യവുമായി പുലബന്ധമില്ലാത്തതുമായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി മെസേജുകളും പോസ്റ്റുകളും (Screen shot ഇതോടൊപ്പം ചേർത്തിട്ടുണ്ട്) ചില കേന്ദ്രങ്ങളിൽ നിന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നു. ബി.എച്ച്.എം.എസ്. അഡ്മിഷൻ നേടുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ച് സർക്കാർ നിയന്ത്രിത സംവിധാനത്തെ തകർത്ത് സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് അഡ്മിഷൻ വർദ്ധിപ്പിക്കാനും സ്വാശ്രയ സീറ്റുകളിലെ കോഴ കുത്തനെ വർദ്ധിപ്പിക്കാനുമുള്ള നീക്കമാണീ വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


 ഇത്തരത്തിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കാനും നിയമവിരുദ്ധമായി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഉചിതമായ നിയമനടപടികൾ കൈക്കൊള്ളാനും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനും വിനീതമായി അപേക്ഷിക്കുന്നു.

Story by
Read More >>