ഫോട്ടോ കമന്‍റ് 'ഔട്ട്‌' ഫേസ്ബുക്കില്‍ ഇനി വീഡിയോ കമന്റ് വിപ്ലവം

ഫേസ് ബുക്ക് എഞ്ചിനീയര്‍ ബോബ് ബാള്‍ഡ് വിന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫോട്ടോ കമന്‍റ്

സാന്‍ഫ്രാന്‍സികോ:ഫേസ്ബുക്കിന്റെ പരീക്ഷണങ്ങള്‍ക്ക് അവസാനമില്ല. മിക്ക അവസരങ്ങളിലും അവരുടെ എല്ലാ പരീക്ഷണങ്ങളും ഉപഭോക്താക്കള്‍ ഇരു കയ്യുംനീട്ടി സ്വീകരിക്കാറുണ്ട്.

ഫേസ്ബുക്ക് 'ഫോട്ടോകമന്‍റ്' ആവേശപൂര്‍വ്വം ഉപഭോക്താക്കള്‍ സ്വീകരിച്ചതില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് ഫേസ്ബുക്ക് 'വീഡിയോ കമന്റ്' വരുന്നു.

ഇനി മുതല്‍ ഫേസ്ബുക്കില്‍ കമന്റായി വീഡിയോകളും അപ് ലോഡ് ചെയ്യാം. ഫേസ് ബുക്ക് യൂസര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന ഫീച്ചര്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. കമന്റ് ബോക്‌സിലെ ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാം.

ഫേസ് ബുക്ക് എഞ്ചിനീയര്‍ ബോബ് ബാള്‍ഡ് വിന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read More >>